ഇന്ത്യാ- ബംഗ്ലാദേശ് പോര്; തീപിടിച്ച മുഹൂര്‍ത്തങ്ങളിലേക്ക് തിരിഞ്ഞു നോട്ടം

Last Updated:
ദുബായ്: രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയും ബംഗ്ലാദേശും സൗഹൃദ മത്സരങ്ങളിലൂടെയായിരുന്നു മുന്നോട്ട് പോയത്. ഇന്ന് ഇന്ത്യയുയും അഫ്ഗാനെയും കളത്തില്‍ കാണുന്നതുപോലെ. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ വളര്‍ച്ചയ്ക്കായി ബിസിസിഐ അകമഴിഞ്ഞ സഹായങ്ങള്‍ ചെയ്തിരുന്നു. ടെസ്റ്റ് പദവിയിലേക്ക് ബംഗ്ലാദേശ് ഉയരുന്നതിന് ഇന്ത്യ ചെയ്ത സഹായങ്ങളും വിസ്മരിക്കാന്‍ കഴിയുന്നതല്ല.
എന്നാല്‍ വളരെ പെട്ടന്നായിരുന്നു ഇന്ത്യാ- ബംഗ്ലാദേശ് മത്സരം ഇന്ത്യാ-പാക് പോരാട്ടം പോലെ മാറിയത്. കളത്തിനകത്തും പുറത്തും പോര്‍വിളികളുമായി താരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകരും വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലുകള്‍ ആരംഭിക്കുകയായിരുന്നു. ഇന്ത്യാ- ബംഗ്ലാ പോരിലേക്ക് നയിച്ച പ്രധാന സംഭവങ്ങള്‍ ഇവയൊക്കെയാണ്.
2007 ലെ ലോകകപ്പില്‍ ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിക്കുന്നു
2007 ലോകകപ്പിനു മുന്നേ വരെ ബംഗ്ലാദേശിനെ ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. ബിസിസിഐയുടെ നിഴലില്‍ന്ന് അയല്‍ക്കാര്‍ മാറിയതും വളര്‍ന്നതും ഈ കാലയളവിലായിരുന്നു. ഐസിസിയിലെ ഓരോ വോട്ടെടുപ്പിലും നയരൂപീകരണത്തിലും ഇന്ത്യയെന്ന വല്ല്യേട്ടന്റെ തീരുമാനങ്ങള്‍ അനുസരിക്കുക മാത്രമായിരുന്നു അതുവരെയും ബംഗ്ലാദേശ്.
advertisement
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതിനു പിന്നാലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയായിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ പരമ്പരയില്‍ നിന്ന് പുറത്താവുകയും ചെയ്തു. പിന്നീട് 2011 ലോകകപ്പില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തു. അവിടെയായിരുന്നു ഇന്ത്യാ- ബംഗ്ലാദേശ് മത്സരങ്ങള്‍ പകരം വീട്ടലിന്റെ രീതിയിലേക്ക് മാറുന്നത്.
ലേകകപ്പിനു മുന്നേ സെവാഗ് നടത്തിയ പരാമര്‍ശങ്ങള്‍ മൈതാനത്തിനു പുറത്തെ കാര്യങ്ങളെ തീ പിടിപ്പിക്കുകയും ചെയ്തു. 'ബംഗ്ലാദേശ് ഒരു സാധാരണ ടീം മാത്രമാണ്' എന്നായിരുന്നു വീരുവിന്റെ വാക്കുകള്‍.
advertisement
ധോണിയുടെ തലയുമായി നില്‍ക്കുന്ന ടസ്‌കിന്റെ ചിത്രങ്ങള്‍
2016 ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കിടെയായിരുന്നു ഇന്ത്യന്‍ ആരാധകരെ ബംഗ്ലാദേശിനെതിരെ തിരിച്ച പ്രധാന സംഭവം അരങ്ങേറുന്നത്. മത്സരത്തില്‍ സിംഗിളെടുക്കാന്‍ ഓടിയ ധോണി വഴിമുടക്കി നിന്ന മുസ്താഫിസുറിനെ തോളുകൊണ്ട് തട്ടുകയായിരുന്നു. സംഭവം കളത്തിനു പുറത്തും തീ പിടിക്കുന്നതിനു കാരണമായി. ഫൈനല്‍ മത്സരത്തിനു മുന്നേ സോഷ്യല്‍ മീഡിയയില്‍ ധോണിയുടെ തലയുമായി നില്‍ക്കുന്ന ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആരാധകര്‍ പരസ്പരം പോരടിക്കാന്‍ ആരംഭിച്ചു.
2016 ലോകകപ്പ് മത്സരത്തിനിടയിലെ ബംഗ്ലാദേശിന്റെ വിജയാഹ്ലാദം
advertisement
2016 ലെ ലോകകപ്പ് ടി 20യില്‍ ഇന്ത്യാ ബംഗ്ലാദേശ് മത്സരത്തിനിടയിലായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ വിജയത്തിനടുത്തെത്തിയ ബംഗ്ലാദേശ് വിജയാഹ്ലാദം തുടങ്ങുകയായിരുന്നു. മുഷ്ഫിഖുര്‍ റഹീമായിരുന്നു ആഹ്ലാദം ആരംഭിച്ചത്. എന്നാല്‍ അവസാന പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ ബംഗ്ലാ താരം പുറത്താവുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു.
2018 നിദാഹസ് ട്രോഫിയിലെ നാഗ നൃത്തവും കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങും
ഈ വര്‍ഷം ശ്രീലങ്കയില്‍ വച്ച് നടന്ന നിദാഹസ് ട്രോഫിയിലായിരുന്നു ഇന്ത്യാ- ബംഗ്ലാ പോരിന്റെ അവസാന പതിപ്പ്. ശ്രീലങ്കയെ പരാജയപ്പെടുത്തി ഫൈനല്‍ പ്രവേശനം നേടിയ ബംഗ്ലാ താരങ്ങള്‍ മൈതാനത്ത് നാഗ നൃത്തവുമായി തകര്‍ത്താടുകയായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യയുമായി നടന്ന മത്സരത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു.
advertisement
അവസാന രണ്ടോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ദിനേഷ് കാര്‍ത്തിക്കിന്റെ അസാമാന്യ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ വിജയം നേടി. ലങ്കന്‍ ആരാധകരും ഇന്ത്യന്‍ ആരാധകരും ഗ്യാലറിയില്‍ നാഗ നൃത്തവുമായി നിറഞ്ഞാടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യാ- ബംഗ്ലാദേശ് പോര്; തീപിടിച്ച മുഹൂര്‍ത്തങ്ങളിലേക്ക് തിരിഞ്ഞു നോട്ടം
Next Article
advertisement
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement