പരിശീലനത്തിനിടെ ധോണി അടിക്കുന്ന നിരവധി സിക്‌സറുകളില്‍ ഒന്ന് കുറ്റിക്കാട്ടിലേക്ക് പതിക്കുന്നത് കാണാം. കൂറ്റന്‍ സിക്സിന് പിന്നാലെ പന്ത് കാണാതായപ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം പന്ത് തിരഞ്ഞും ധോണി ഇറങ്ങി. സഹതാരങ്ങള്‍ക്കൊപ്പം ചെടികള്‍ക്കും മരങ്ങള്‍ക്കും ഇടയില്‍ പന്ത് തിരയാനും ധോണി കൂടി.
advertisement
ദുബായിലെ ഐ സി സി അക്കാദമിയിലാണ് ടീം പരിശീലനം നടത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് ആദ്യം യു എ ഈയില്‍ എത്തിയ സംഘം. രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍ സെപ്റ്റംബര്‍ 19-നാണ് നിശ്ചചയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഐ പി എല്ലും യു എ ഈയിലായിരുന്നു സംഘടിപ്പിച്ചത്. അന്നു ദയനീയ പ്രകടനമായിരുന്നു ചെന്നൈയുടേത്. യു എ ഈയിലെത്തിയ ശേഷം ആറു ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.
യു എ ഈയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണ് ഒരുമാസം മുമ്പേ ടീമുകള്‍ എത്തിയത്. യു എ ഇയില്‍ ഇപ്പോള്‍ കനത്ത ചൂടായതിനാല്‍ ഷെഡ്യൂളില്‍ ഉച്ച മത്സരങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും താരങ്ങള്‍ക്ക് പകല്‍ സമയത്തും പരിശീലനമുണ്ടാകും. കഴിഞ്ഞ സീസണിലും ടീമുകള്‍ ഒരുമാസം മുമ്പേ എത്തിയിരുന്നു. 31 മത്സരങ്ങളാണ് ഐ പി എല്‍ പതിനാലാം സീസണില്‍ ബാക്കിയുള്ളത്. കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെയ് നാലിനാണ് ഐ പി എല്‍ ഇന്ത്യയില്‍ നിര്‍ത്തിവെച്ചത്. ഇതോടെ പലതാരങ്ങളും പിന്‍മാറിയതിനാല്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ടൂര്‍ണമെന്റ് യു എ ഇയില്‍ നടത്തിയാല്‍ പങ്കെടുക്കാന്‍ തയാറാണെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ സുരക്ഷിതമായി നടത്തിയ ചരിത്രമുള്ള യു എ ഈയിലേക്ക് തന്നെ ഇക്കുറിയും ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.