കുല്‍ദീപ് യാദവ് എറിഞ്ഞ 41 ാം ഓവറിലാണ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. 117 പന്തില്‍ രണ്ട് സിക്‌സിന്റെയും 12 ബൗണ്ടറികളുടെയും പിന്‍ബലത്തില്‍ 121 റണ്‍സായിരുന്നു ലിട്ടന്‍ നേടിയത്.
ഇന്ത്യാ- ബംഗ്ലാദേശ് പോര്; തീപിടിച്ച മുഹൂര്‍ത്തങ്ങളിലേക്ക് തിരിഞ്ഞു നോട്ടം
advertisement
ലിട്ടനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയതിനു പിന്നാലെ ബംഗ്ലാ നായകന്‍ മൊര്‍ത്താസയെയും ധോണി സമാനമായ രീതിയില്‍ പുറത്താക്കി. മത്സരത്തില്‍ 222 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ലിട്ടനു പുറമേ സൗമ്യ സര്‍ക്കാരും (45 പന്തില്‍ 33), മെഹ്ദി ഹസനും (59 പന്തില്‍ 32) മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നത്.
കുല്‍ദീപ് യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് അവസാന നിമിഷം തകര്‍ത്തടിക്കാമെന്നു കരുതിയ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ കെടുത്തിയത്. കുല്‍ദീപിനു പുറമേ വ കേദാര്‍ ജാദവ് രണ്ടും യൂസവേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംമ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.