ഓസീസ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിനെ അഭിനന്ദിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു ഇതിനു പിന്നാലെയാണ് ലോകകപ്പ് ടീമിലേക്കും പന്ത് പരിഗണനയിലുണ്ടെന്ന് മുഖ്യ സെലക്ടര്‍ വ്യക്തമാക്കിയത്.
Also Read: പരമ്പരനേട്ടത്തില്‍ ഒതുങ്ങുന്നില്ല; താരങ്ങള്‍ക്ക് കോടികള്‍ സമ്മാനവുമായി ബിസിസിഐ
നേരത്തെ ഓസീസിനും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയത് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നെന്ന് പ്രസാദ് പറഞ്ഞു.
advertisement
Dont Miss: Also Read: ഐപിഎല്‍ ഇന്ത്യയിലോ പുറത്തോ?; ഒടുവില്‍ തീരുമാനമായി
ധോണിയും ദിനേശ് കാര്‍ത്തികും ഋഷഭ് പന്തും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും മൂന്ന് പേരും ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നും പ്രസാദ് പറഞ്ഞു. 'ജോലി ഭാരം കണക്കിലെടുത്താണ് ഓസ്‌ട്രേലിയക്കും ന്യുസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ നിന്ന് പന്തിന് വിശ്രമം അനുവദിച്ചത്.' അദ്ദേഹം വ്യക്തമാക്കി.