ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി മുംബൈ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ആദ്യ പകുതിയിൽ ആക്രമണങ്ങൾ അഴിച്ചു വിട്ട മുംബൈയ്ക്ക് ഇരുപത്തിയൊന്നാം മിനിറ്റിൽ മെഹ്താബാണ് ലീഡ് നല്കിയത്.കോർണറിൽ നിന്ന് ലഭിച്ച അവസരം തകർപ്പൻ ഇടംകാല്‍ ഷോട്ടിലൂടെ മെഹ്താബ് വലയിലെത്തിക്കുകയായിരുന്നു.
പത്ത് മിനിറ്റിന് ശേഷം മുംബൈ ലീഡ് ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം ബോൾ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ് അനായാസം ബോൾ വലയിലെത്തിക്കുകയായിരുന്നു.
advertisement
ഹാഫ് ടൈമിന് ശേഷം ശക്തിപ്രാപിച്ച ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്ക് മുന്നില്‍ മുംബൈ താരങ്ങള്‍ വിയര്‍ത്തു.ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.മുംബൈ ഗോളിയുടെ മികച്ച സേവുകൾക്കൊപ്പം ക്രോസ് ബാറും ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന് വിലങ്ങ് തടിയായി.