കളിക്കിടെ താരത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആദ്യം നെഞ്ച് വേദന അനുഭവപ്പെട്ടെങ്കിലും ഇത് കാര്യമാക്കാതെ വൈഭവ് മത്സരം തുടരുകയായിരുന്നു ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
Also Read: മഞ്ചേരിക്കാരന്‍ 'കുഞ്ഞ് ഓസീലിന്' സ്‌നേഹ സമ്മാനവുമായി മെസ്യൂട്ട് ഓസില്‍
ഗോന്‍ദേവി ടീമിന്റെ താരമായിരുന്നു വൈഭവ്. മുംബൈയിലെ പ്രാദേശിക ടൂര്‍ണ്ണമെന്റുകളില്‍ അറിയപ്പെടുന്ന താരമാണ് ഇദ്ദേഹം. മത്സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം യൂട്യൂബ് ചാനലിലുണ്ടായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട താരം നെഞ്ചില്‍ കൈയ്യും വെച്ച് ഫീല്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതില്‍ വ്യക്തമായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2018 6:07 PM IST