മഞ്ചേരിക്കാരന്‍ 'കുഞ്ഞ് ഓസീലിന്' സ്‌നേഹ സമ്മാനവുമായി മെസ്യൂട്ട് ഓസില്‍

Last Updated:
മലപ്പുറം: കഴിഞ്ഞ വര്‍ഷം കേരളക്കര ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍ സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറത്തെ തന്റെ ആരാധകനെയും മകനെയും കുറിച്ച് സംസാരിച്ചത്. ഓസിലിനോടുള്ള ആരാധന മൂത്ത് തന്റെ മകന് ഓസില്‍ എന്ന് പേരു നല്‍കിയ ഇന്‍സമാമിനെക്കുറിച്ചുള്ള വീഡിയോ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. സാക്ഷാല്‍ ഓസില്‍ തന്റെ ഇന്‍സ്റ്റാഗ്രാമം പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തതോടെയായിരുന്നു സംഭവം വാര്‍ത്തയായത്.
ഇപ്പോഴിതാ തന്റെ ആരാധകന് സ്‌നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് ജര്‍മ്മന്‍ സൂപ്പര്‍ ഹീറോ മെസ്യൂട്ട് ഓസില്‍. ഇന്‍സമാമിന്റെ മകന്‍ മെഹദ് ഓസിലിനായി ഒരു കുഞ്ഞ് ജേഴ്‌സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ആരാധകനോടുള്ള സ്‌നേഹം പങ്കുവെച്ചത്. ഓസില്‍ അയച്ചുകൊടുത്ത ജേഴ്‌സിയുടെയും മെഹദ് അത് ധരിച്ച് നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും ക്ലബ്ബ് പങ്കുവെച്ചിട്ടുണ്ട്.
Also Read:  മൂന്നാം ടെസ്റ്റ് നാളെ; കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
മെഹദിന് പേരിട്ട കാര്യം ഇന്‍സമാമം പറയുന്നതിന്റെയും മാധ്യമങ്ങളില്‍ അത് വാര്‍ത്തായതും ഉള്‍ക്കൊള്ളിച്ചാണ് ക്ലബ്ബിന്റെ വീഡിയോ. ആഴ്‌സണല്‍ ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന കുട്ടിയും സമ്മാനത്തിന് നന്ദി പറയുന്ന ഇന്‍സമാമും വീഡിയോയിലുണ്ട്.
advertisement
തങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓസിലുമുണ്ടെന്നും എത്രയും പെട്ടെന്ന് താരത്തെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഇന്‍സമാം വീഡിയോയില്‍ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
മഞ്ചേരിക്കാരന്‍ 'കുഞ്ഞ് ഓസീലിന്' സ്‌നേഹ സമ്മാനവുമായി മെസ്യൂട്ട് ഓസില്‍
Next Article
advertisement
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
  • ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും WHO മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശകമാണെന്നും സർക്കാർ.

  • ഇന്ത്യ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം ചെയ്തു.

  • NCAP പ്രകാരം 130 നഗരങ്ങളെ വിലയിരുത്തി റാങ്ക് ചെയ്യുന്നതിനായി വാർഷിക സ്വച്ഛ് വായു സർവേക്ഷണം നടത്തുന്നു.

View All
advertisement