മായങ്ക് അഗര്‍വാളിനെ ഡല്‍ഹിക്ക് വിട്ടുനല്‍കി വിന്‍ഡീസ് യുവതാരം ഷെര്‍ഫോന്‍ റുഥര്‍ഫോഡിനെ ക്യാംപിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. താരകൈമാറ്റം സംബന്ധിച്ച് മുംബൈ ഫ്രാഞ്ചൈസി ഔദ്യോദികമായി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ രണ്ടുസീസണിലും മുംബൈയ്ക്കായി മികച്ച പ്രകടനമായിരുന്നു മായങ്ക് മാര്‍ക്കണ്ഡെ പുറത്തെടുത്തത്. 2018 ല്‍ അരങ്ങേറ്റ സീസണില്‍ ടീമിനായി 14 മത്സരങ്ങളില്‍ കളിച്ച താരത്തിന് കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളിലെ കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. രാഹുല്‍ ചാഹറിന്റെ വരവാണ് മര്‍ക്കണ്ഡെയ്ക്ക് തിരിച്ചടിയായത്.
advertisement
17 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റാണ് മായങ്കിന്റെ സമ്പാദ്യം. ഇന്ത്യക്കായി ഒരു ടി20 മത്സരവും താരം കളിച്ചിട്ടുണ്ട്. ഇരുപതുകാരനായ റുഥര്‍ഫോര്‍ഡ് വിന്‍ഡീസിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. വലങ്കയ്യന്‍ മീഡിയം പേസറായ താരം പവര്‍ ഹിറ്ററാണെന്നത് മുംബൈക്ക് ഗുണം ചെയ്യും. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം ഏഴ് മത്സരങ്ങളില്‍ നിന്ന് 73 റണ്‍സും ഒരുവിക്കറ്റും നേടിയിട്ടുണ്ട്.