'കുട്ടികള്‍ പന്തെറിയും പോലെ' ബൗളിങ്ങ് ആക്ഷന്റെ പേരില്‍ പരിഹസാവുമായി ആരാധകര്‍; ഒടുവില്‍ കാരണം വ്യക്തമാക്കി താരം

യൂറോപ്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുക എന്നത് സ്വപ്നമായിരന്നു അതുകൊണ്ടാണ് കാലില്‍ സ്ട്രാപ്പ് കെട്ടി കളിച്ചത്

news18
Updated: July 31, 2019, 3:51 PM IST
'കുട്ടികള്‍ പന്തെറിയും പോലെ' ബൗളിങ്ങ് ആക്ഷന്റെ പേരില്‍ പരിഹസാവുമായി ആരാധകര്‍; ഒടുവില്‍ കാരണം വ്യക്തമാക്കി താരം
Pavel bowling style
  • News18
  • Last Updated: July 31, 2019, 3:51 PM IST
  • Share this:
ലണ്ടന്‍: കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്തത് യൂറോപ്യന്‍ ടി10 ലീഗില്‍ റൊമേനിയന്‍ താരത്തിന്റെ ബൗളിങ് ആക്ഷനായിരുന്നു. റൊമേനിയന്‍ താരമായ പാവെല്‍ ഫ്‌ളോറിന്റെ വിചിത്രമായ ആക്ഷന്റെ പേരില്‍ ഒരുപാട് പേര്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തെത്തി. പന്തെറിയാനും കളിക്കാനും അറിയാത്തവര്‍ എന്തിന് കളത്തിലിറങ്ങുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം.

ഡ്രൂക്സ് ക്രിക്കറ്റ് ക്ലബ്ബും ക്ളൂജ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിലെ പാവെലിന്റെ ബൗളിങ്ങായിരുന്നു ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ക്ലൂജ് താരമായ പാവെലിന്റെ ഓവര്‍ തുടങ്ങുന്നതു തന്നെ വൈഡിലൂടെയായിരുന്നു. പിന്നീട് എറിഞ്ഞ പന്തുകളില്‍ അധികവും ഫുള്‍ ടോസും.

Also Read: ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മത്സരം പുരോഗമിക്കവെ തന്നെ താരത്തിന്റെ ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കളിക്ക് പിന്നാലെ കാരണം വ്യക്തമാക്കിയ പാവെല്‍ പരിക്കേറ്റ കാലുമായാണ് താന്‍ കളിച്ചതെന്ന് വ്യക്തമാക്കുകയായിരുന്നു.'കാലിന് വേദനയുള്ളതിനാലണ് അത്തരമൊരു ആക്ഷനില്‍ പന്തെറിഞ്ഞത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുക എന്നത് സ്വപ്നമായിരന്നു അതുകൊണ്ടാണ് കാലില്‍ സ്ട്രാപ്പ് കെട്ടി കളിച്ചത്.' പാവെല്‍ പറയുന്നു. എട്ടു ടീമുകളാണ് യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നത്.

First published: July 31, 2019, 3:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading