മുഷീറിന്റെ മോശം പെരുമാറ്റം ക്രിക്കറ്റ് അസോസിയേഷന്റെ പേരിനെ ബാധിച്ചെന്നും അതിനാലാണ് നടപടിയെന്നുമാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. പെരുമാറ്റം സഹതാരങ്ങളെയും തങ്ങളെയും ഞെട്ടിച്ചുവെന്നും അഡ്ഹേക് കമ്മിറ്റി വ്യക്തമാക്കി. എംസിഎ ചീഫ് എക്‌സിക്യൂട്ടീവ് സിഎസ് നായിക്കും ഉന്മേഷ് ഖല്‍വില്‍ക്കറുമാണ് മുഷീറിന് വിലക്ക് സംബന്ധിച്ച നോട്ടീസ് നല്‍കിയത്.
Also Read: 'കോഹ്‌ലിക്ക് അംലയുടെ ചെക്ക്'; ഇന്ത്യന്‍ നായകന്റെ റെക്കോര്‍ഡ് തകര്‍ത്ത് അംല
വിജയ് മര്‍ച്ചന്റ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്ധ്രയുമായി നടന്ന മത്സരത്തിനിടെ നായകനില്‍ നിന്നു മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു ടീം അംഗങ്ങള്‍ അസോസിയേഷന് പരാതി നല്‍കിയത്. നായകന്‍ ആശ്ലീല ആംഗ്യങ്ങള്‍ കാണിച്ചെന്ന് ടീം അംഗം വേദാന്ദ ഗാഡിയയും പരാതി നല്‍കിയിരുന്നു. ഇക്കാര്യം ടീം മാനേജര്‍ വിഗ്നേഷ് കാദം അസോസിയേഷനെ അറിയിക്കുകയും ചെയ്തു.
advertisement
Also Read: 'ചിരിയുണര്‍ത്തും ചിത്രങ്ങള്‍'; കായിക ലോകത്തെ രസകരമായ നിമിഷങ്ങള്‍
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ സര്‍ഫ്രാസ് ഖാന്റെ ഇളയ സഹോദരനാണ് മുഷീര്‍ ഖാന്‍. നിലവിലെ വിലക്ക പ്രകാരം താരത്തിന് 2022 വരെ കളിക്കാന്‍ കഴിയില്ല. എന്നാല്‍ വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ താരത്തിനു കഴിയും.
