'പാക് ടീമിലെ സച്ചിന്‍ അയാളാണ്'; പാക് ക്രിക്കറ്റിലെ ഹീറോ ആരെന്ന് വെളിപ്പെടുത്തി വീരേന്ദര്‍ സെവാഗ്
ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടീമില്‍ ഇടം ലഭിച്ചിട്ടും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താതിരുന്ന കരുണിനെ വിന്‍ഡീസിനെതിരായ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതോടെയായിരുന്നു താരം തന്നെ പുറത്താക്കിയതിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്.
ക്രിക്ബസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കരുണ്‍ തന്നെ ടീമിലെടുക്കാത്തിന്റെ കാരണം അറിയില്ലെന്നും സെലക്ടര്‍മാര്‍ താനുമായി സംസാരിച്ചില്ലെന്നും പറഞ്ഞത്. എന്നാല്‍ താരത്തിന്റെ ആരോപണം തള്ളിയ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് താരങ്ങളുമായി കൃത്യമായ ആശയവിനിമയം നടത്താറുണ്ടെന്നും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സമാനമായ ആരോപണവുമായി മുരളി വിജയ് രംഗത്തെത്തുന്നത്.
advertisement
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തന്നെ പുറത്തിരുത്തിയത് മുതലുള്ള കാര്യങ്ങളെക്കുറിച്ച് തന്നോട് സംസാരിച്ചില്ലെന്നായിരുന്നു വിജയിയുടെ പ്രതികരണം. ഇതോടെ മുതിര്‍ന്ന താരമായ ഹര്‍ജന്‍ സിങ്ങും കമ്മിറ്റിക്കെതിരൈ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ രൂക്ഷമായപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി പ്രതിരോധത്തിലാവുകയും ചെയ്തു.
എന്നാല്‍ ബിസിസിഐയുമായി കരാറിലുള്ള താരങ്ങള്‍ പരസ്യ പ്രതികരണം നടത്തിയത് അടുത്ത ഉന്നതാധികാര സമിതിയോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ ഒക്ടോബര്‍ 11 ന് ചേരുന്ന യോഗത്തിലാകും താരങ്ങളുടെ നടപടി ചര്‍ച്ചചെയ്യുക.
സെലക്ടര്‍മാര്‍ സ്വതന്ത്രമായാണ് ജോലി ചെയ്യുന്നതെന്നും താരങ്ങളുടെ ആരോപണത്തെക്കുറിച്ച് കമ്മിറ്റി തന്നെ തീരുമാനിക്കട്ടെയെന്നും സിഒഎ വിനോദ് റായിയും പറഞ്ഞിരുന്നു.
