'പാക് ടീമിലെ സച്ചിന്‍ അയാളാണ്'; പാക് ക്രിക്കറ്റിലെ ഹീറോ ആരെന്ന് വെളിപ്പെടുത്തി വീരേന്ദര്‍ സെവാഗ്

Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ഏറെക്കാലം ക്രീസില്‍ സമയം ചെലവഴിച്ച താരമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. സച്ചിന്റെ ബാറ്റിങ്ങിനെ ആരാധിച്ച് അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ച വീരു പാക് ക്രിക്കറ്റിലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
പാക് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷണമുള്ള ഷഹീദ് അഫ്രിദിയെയാണ് വീരു സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്തിരിക്കുന്നത്. തന്റെ കളി ജീവിതത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വീരു ഇത്തരത്തില്‍ നിരീക്ഷണം നടത്തുന്നത്.
'പാക്കിസ്ഥാനെതിരെ എന്റെ ആദ്യ പരമ്പരക്ക് തയാറെടുക്കുമ്പോള്‍ ടീമിലുള്ളവരെല്ലാം സംസാരിച്ചിരുന്നത് അഫ്രീദിയെക്കുറിച്ചായിരുന്നു. കളിക്കാരനെന്ന നിലയില്‍ അയാള്‍ നമ്മുടെ സച്ചിനെ പോലെയാണ്. നമ്മളെല്ലാവരും ചര്‍ച്ചചെയ്തിരുന്നത് അദ്ദേഹത്തെക്കുറിച്ചായിരുന്നു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.
advertisement
ഇന്ത്യാ പാകിസ്താന്‍ പരമ്പരയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച വീരു എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന പരമ്പരയാണ് ഇന്ത്യാ- പാക് മത്സരങ്ങളെന്നും പറഞ്ഞു. 'എല്ലാ ഇന്ത്യക്കാര്‍ക്കും പാകിസ്താന്‍കാര്‍ക്കും ഇന്ത്യാ- പാക് പരമ്പര കാണാന്‍ ഇഷ്ടമാണ്, എന്നെ പോലെയുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കും. രണ്ട് രാജ്യത്തെയും സര്‍ക്കാരുകള്‍ ഇതിനെക്കുറിച്ച് ചിന്തിക്കും എന്ന് തന്നെയാണ് കരുതുന്നത്. എനിക്ക് ഒരുപാട് ഓര്‍മ്മകളാണ് പരമ്പരയിലുള്ളത്. മുള്‍ട്ടാന്‍ ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറിയും ലാഹോര്‍ ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറിയും കൊച്ചി ഏകദിനത്തിലെ സെഞ്ച്വറിയും പോലെ. താരം പറഞ്ഞു.
advertisement
ഇന്ത്യക്കായി സച്ചിനൊപ്പം 93 ഏകദിനങ്ങളില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ള താരമാണ് വീരേന്ദര്‍ സെവാഗ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പാക് ടീമിലെ സച്ചിന്‍ അയാളാണ്'; പാക് ക്രിക്കറ്റിലെ ഹീറോ ആരെന്ന് വെളിപ്പെടുത്തി വീരേന്ദര്‍ സെവാഗ്
Next Article
advertisement
പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
പിഎം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISFമുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
  • പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും

  • എറണാകുളം പറവൂർ ബ്ലോക്കിലായിരിക്കും മത്സരിക്കുക

  • നിമിഷ രാജു എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്.

View All
advertisement