TRENDING:

'മകന് ഇഷ്ടം തന്നെയല്ല മറ്റൊരു താരത്തെ'- വെളിപ്പെടുത്തലുമായി നെയ്മര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരിസ്: ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറിനു ലോകത്തെമ്പാടും ആരാധകരുണ്ട്. ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോഴും ലോകകപ്പില്‍ നെയ്മര്‍ കളത്തിലിറങ്ങുമ്പോഴും താരത്തിന്റെ ആരാധക പിന്തുണ നമ്മള്‍ കണ്ടിട്ടുണ്ട്. ബാഴ്‌സയില്‍ മെസിക്കൊപ്പം നിറഞ്ഞാടിയ താരം പിഎസ്ജിയില്‍ എത്തിയ ശേഷവും തന്റെ മാന്ത്രിക ബൂട്ടുകള്‍ ചലിപ്പിക്കുകയാണ്.
advertisement

'ഇത് ലെവല് വേറെയാണ് മക്കളെ'; 13 മിനിട്ടിനിടെ നാല് ഗോളുകള്‍; പിഎസ്ജിയില്‍ കൊടുങ്കാറ്റായി എംബാപ്പെ: ഗോളുകള്‍ കാണാം

എന്നാല്‍ തന്റെ മകന്റെ ഇഷ്ട ഫുട്‌ബോള്‍ താരം മറ്റൊരാളാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുമാണ് നെയ്മര്‍. ഡാവി ലൂക്കാ ഡാ സില്‍വ സാന്റോസ് എന്ന ഏഴുവയസുകാരന്റെ പ്രിയ ഫുട്‌ബോളര്‍ പിഎസ്ജിയിലെ നെയ്മറിന്റെ സഹതാരം കിലിയന്‍ എംബാപ്പെയാണ്. റഷ്യന്‍ ലോകകപ്പില്‍ യുവതാരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ എംബാപ്പയെക്കുറിച്ചാണ് മകന്‍ എപ്പോഴും സംസാരിക്കുന്നതെന്നാണ് നെയ്മര്‍ പറയുന്നത്.

advertisement

'എന്റെ മകന് എംബാപ്പയെ വളരെയിഷ്ടമാണ്. ഞാന്‍ അവനെ പരിശീലിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവന്‍ എംബാപ്പയെക്കുറിച്ച് സംസാരിക്കും. അവന് സ്‌കൂളില്‍ കൂട്ടുകാരെ കാണിക്കാന്‍ എംബാപ്പെയുടെ ചിത്രമെടുക്കണമായിരുന്നു. അത് എടുത്തപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.' നെയ്മര്‍ പറഞ്ഞു.

ഭാര്യയെ ചുമന്നു.... സൂപ്പർ സമ്മാനമടിച്ചു

ഇന്നലെ പിഎസ്ജിക്കുവേണ്ടി 13 മിനിട്ടിനിടെ നാല് തവണയായിരുന്നു എംബാപ്പെ ലക്ഷ്യം കണ്ടത്. ലിയോണിനെതിരെയായിരുന്നു താരത്തിന്റെ പ്രകടനം. എംബാപ്പെയുടെ നാല് ഗോളുകളുടെ പിന്‍ബലത്തില്‍ 5- 0 ത്തിന്റെ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. എംബാപ്പെയ്ക്ക് പുറമേ നെയ്മറായിരുന്നു ടീമിനായി സ്‌കോര്‍ ചെയ്തത്.

advertisement

തങ്ങളുടെ ടീമില്‍ എംബാപ്പെയ്ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്നും നെയ്മര്‍ പറഞ്ഞു. 'കിലിയനെ ടീമില്‍ എല്ലാവര്‍ക്കും ബഹുമാനമാണ്. തന്ത്രപരമായ നേതൃത്വം വഹിക്കുന്നവനാണ്. അവന്‍ എന്തെങ്കിലും സംസാരിക്കുമ്പോള്‍ നമ്മളെല്ലാവരും അത് ശ്രദ്ധയോടെ കേള്‍ക്കും. അവന് എത്ര വയസുണ്ട് എന്നതില്‍ കാര്യമില്ല.' താരം പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മകന് ഇഷ്ടം തന്നെയല്ല മറ്റൊരു താരത്തെ'- വെളിപ്പെടുത്തലുമായി നെയ്മര്‍