ഒസാകയും ബ്രാഡിയും തമ്മിൽ സെമിയിൽ ഏറ്റുമുട്ടും. അതേസമയം, ക്വാർട്ടർ പോരാടത്തിൽ സെറീന വില്യംസ് സീഡ് ചെയ്യപ്പെടാത്ത താരം സെറ്റ്വേന പിരങ്കോവയെ നേരിടും. മറ്റൊരു മത്സരത്തിൽ വിക്ടോറിയ അസരങ്കെ എലിസെ മെര്‍ട്ടെന്‍സിനേയും നേരിടും. സെമി പോരാട്ടത്തിന്റെ ലൈനപ്പ് ഇന്നറിയാം.
advertisement
ഗ്രാൻഡ് സ്ലാം ചരിത്രത്തിൽ ആദ്യമായി മൂന്ന് അമ്മമാർ ക്വാർട്ടർ പോരാട്ടത്തിന് എത്തുന്നു എന്ന സവിശേഷതയും ഇക്കുറിയുണ്ട്. സെറീന വില്യംസിന് പുറമേ, പിരങ്കോവ, അസരെങ്കെ എന്നിവരാണ് ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുന്ന അമ്മമാർ.
സെറീന വില്യംസ്-നവോമി ഒസാക പോരാടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. റാങ്കിങ്ങിൽ നാലാം സീഡാണ് നവോമി ഒസാക, സെറീന മൂന്നാം സീഡിലുമുണ്ട്. 2018 ലെ യുഎസ് ഓപ്പണിൽ സെറീനയെ അട്ടിമറിച്ച് കന്നി ഗ്രാൻഡ് സ്ലാം ഫൈനലിൽ കിരീടം നേടി ഒസാക ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകൾക്ക് സെറീനയെ പരാജയപ്പെടുത്തിയ ഒസാക ഗ്രാൻഡ‍് സ്ലാം കിരീടം നേടുന്ന ആദ്യ ജപ്പാനീസ് താരവുമാണ്.
പുരുഷന്മാരുടെ സിംഗിൾസിൽ അലക്സാണ്ടർ സ്വരേവ് ബ്രോണ കോറിച്ചിനെ പരാജയപ്പെടുത്തി സെമി ടിക്കറ്റ് നേടി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അലക്സാണ്ടർ സ്വരേവിന്റെ വിജയം. കോര്‍ 1-6, 7-6, 7-6, 6-3. ഇതാദ്യമായാണ് സ്വരേവ് യുഎസ് ഓപ്പൺ സെമിയിൽ എത്തുന്നത്.
മറ്റൊരു മത്സരത്തിൽ പാബ്ലോ ബുസ്റ്റ ഡെനീസ് ഷപോവലോവിനെ പരാജയപ്പെടുത്തി. അഞ്ച് സെറ്റ് നീണ്ടുനിന്ന മത്സരത്തിലായിരുന്നു ബുസ്റ്റയുടെ വിജയം. സ്‌കോര്‍ 3-6, 7-6, 7-6, 0-6, 6-3. നാല് മണിക്കൂറോളം നീണ്ട പോരട്ടാത്തിനൊടുവിലായിരുന്നു ബുസ്റ്റയുടെ ജയം. സെമയിൽ സ്വരേവ് ബുസ്റ്റയെ നേരിടും.