TRENDING:

Kerala Blasters | കേരളാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ പുതിയ കോച്ച് വരുന്നു - ചൂട് പിടിച്ച് ചർച്ചകൾ

Last Updated:

ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് കോച്ചായ കിബു വിക്കുനയെ ക്ലബ് പാതി വഴിയിൽ പുറത്താക്കി. ഇതേ പല്ലവിയാണ്  കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് തുടരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ മറ്റൊരു സീസൺ അവസാനിച്ചു. ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് ടീമുകൾ കൊൽക്കത്തയും മുംബൈയും തമ്മിൽ നടന്ന ഫൈനലിൽ മുംബൈ ജേതാക്കളായി. ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റാതെ പോയ കേരളാ ബ്ലാസ്റ്റേഴ്സ് ലീഗിൽ പുറകിലായി. ഓരോ സീസണിലും പുതിയ ടീമുമായി എത്താറുള്ള ബ്ലാസ്റ്റേഴ്സ് ഈ തവണയും പതിവ് തെറ്റിച്ചില്ല. പുതിയ കോച്ചും താരങ്ങളും ആയി സീസണിന് ഒരുങ്ങിയ ടീമിൽ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. പക്ഷേ ആരാധകർക്ക് നിരാശയായിരുന്നു ഫലം. ഒന്ന് രണ്ട് മികച്ച പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ ടീം പാടെ നിരാശപ്പെടുത്തി.
advertisement

ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് കോച്ചായ കിബു വിക്കുനയെ ക്ലബ് പാതി വഴിയിൽ പുറത്താക്കി. ഇതേ പല്ലവിയാണ്  കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് തുടരുന്നത്. കഴിഞ്ഞ സീസണിൽ ഈ പതിവ് ആവർത്തിച്ചപ്പോൾ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. കേരളത്തിന് ലീഗിൽ മുന്നോട്ട് പോവാൻ കഴിയാത്തത് ഈ ടീം മാറ്റം കൊണ്ടാണ് എന്നായിരുന്നു.

ഏതായാലും കേരളാ ബ്ലാസ്റ്റേഴ്സ് പതിവുപോലെ പുതിയ പരിശീലകനെ തേടുകയാണ്. കിബു വിക്കുന പുറത്തായ ഒഴിവിലേക്കാണ് ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടുന്നത്. ആവശ്യത്തിന് സമയമുണ്ടെന്നതിനാൽ വിശദമായ പരിശോധനകൾക്ക് ശേഷമെ പുതിയ പരിശീലകനെത്തൂ എന്ന് ഉറപ്പാണ്. എന്നാൽ അടുത്തിടെയായി ചില കോച്ചുമാരുടെ പേരുകൾ ചേർത്ത് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

advertisement

പുതിയ പരിശീലകസ്ഥാനത്തേക്ക് ചില പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. സൂചനകൾ പ്രകാരം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയി പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കും.

ട്രാൻസ്ഫർമാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സ് പരി​ഗണിക്കുന്നവരിൽ പ്രധാനി സ്പാനിഷ് പരിശീലകൻ യുസേബിയോ സാക്രിസ്റ്റാനാണ്. ബാഴ്സലോണയടക്കമുള്ള ക്ലബുകളിൽ കളിച്ചിട്ടുള്ള സാക്രിസ്റ്റാൻ, അവരുടെ ബി ടീം, ജിറോണ, റയൽ സോസിദദ് തുടങ്ങിയ ക്ലബുകളുടെ പരിശീലകനായിരുന്നു.

Also Read- ഒരു പിടി റെക്കോർഡുകൾ തകർക്കുവാൻ ഒരുങ്ങി റോബർട്ട് ലെവൻഡോസ്കി

advertisement

മുൻ പരിശീലകൻ എൽക്കോ ഷട്ടോരിയുടെ പേരും പരി​ഗണനയിലുണ്ടെന്നാണ് ട്രാൻസ്ഫർമാർക്കറ്റ് റിപ്പോർട്ട്. അടുത്തിടെ വൈകാതെ ഇന്ത്യയിൽ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് എൽക്കോ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം തന്നെ എൽക്കോയെ വീണ്ടും പരി​ഗണിച്ചെങ്കിലും ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഖേൽനൗ റിപ്പോർട്ടർ ഹരി​ഗോവിന്ദ് തോയക്കാട്ട് ട്വീറ്റ് ചെയ്യുന്നത്.

അതേസമയം ഒരു ഓസ്ട്രേലിയൻ പരി​ശീലകനെ നിയമിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് തന്നെ അറിയിച്ചതെന്നു സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്. എന്നാൽ അത് ഏത് പരിശീലകനാണെന്ന് ആദ്ദേഹം വെളിപ്പെടുത്തിയില്ല. അതേസമയം ഓസ്ട്രേലിയയിലെ പ്രമുഖ ക്ലബായ മെൽബൻ വിക്ടറിയെ ദീർഘനാൾ പരിശീലിപ്പിച്ച കെവിൻ മുസ്കാറ്റാണ് ഇതെന്നും സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- Rumours rise around the appointment of new Kerala Blasters coach.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters | കേരളാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ പുതിയ കോച്ച് വരുന്നു - ചൂട് പിടിച്ച് ചർച്ചകൾ
Open in App
Home
Video
Impact Shorts
Web Stories