TRENDING:

2014 ആവർത്തിക്കുമോ? നെയ്മറിന്റെ പരിക്കിൽ ബ്രസീൽ ടീമിലും ആരാധകർക്കും ആശങ്ക

Last Updated:

നീര് വന്ന കാലുമായി നിൽക്കുന്ന നെയ്മറിന്റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീൽ താരം നെയ്മറിനുണ്ടായ പരിക്കിന്റെ ആശങ്കയിലാണ് ടീമും ആരാധകരും. 2014 ലോകകപ്പിൽ കൊളംബിയയ്ക്കെതിരായ മത്സരത്തിൽ നെയ്മര്‍ പരിക്കേറ്റ് പുറത്തായതാണ് ബ്രസീല്‍ ആരാധകര്‍ ഇപ്പോൾ ഓർക്കുന്നത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ കഴിഞ്ഞ ദിവസം സെർബിയയ്ക്കെതിരായ മത്സരത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
advertisement

79 -ാം മിനുട്ടില്‍ ഫൗളിനെ തുടർന്ന് വീണ നെയ്മറിനു പകരം 80 -ാം മിനിറ്റില്‍ ആന്റണി കളത്തില്‍ ഇറങ്ങുകയായിരുന്നു. നീര് വന്ന കാലുമായി നിൽക്കുന്ന നെയ്മറിന്റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഖത്തറിൽ ആദ്യ മത്സരത്തിൽ തന്നെ കാര്യങ്ങൾ ആരാധകരുടേയും ടീമിന്റേയും പ്രതീക്ഷയ്ക്കൊത്ത് അനുകൂലമായെങ്കിലും നെയ്മറിന്റെ പരിക്ക് തിരിച്ചടിയായേക്കും.

Also Read- റിച്ചാലിസണ് ഡബിൾ; സെർബിയയെ രണ്ട് ഗോളിന് വീഴ്ത്തി ബ്രസീൽ

48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ പരിക്ക് ഗുരുതമാണോ എന്ന് പറയാനാകൂ എന്നാണ് ബ്രസീൽ പരിശീലകൻ റ്റിറ്റേ പറഞ്ഞത്. വരും മത്സരങ്ങളിൽ താരത്തിന് കളിക്കാനാകുമെന്ന പ്രതീക്ഷയും പരിശീലകൻ പങ്കുവെച്ചു. നിരവധി തവണ പരിക്കേറ്റ വലതുകാലിന് തന്നെയാണ് ഇക്കുറിയും നെയ്മറിന് പരിക്കേറ്റത്. കരഞ്ഞു കൊണ്ട് കളംവിടുന്ന നെയ്മറിന്റെ ദൃശ്യങ്ങൾ വിജയത്തിലും ആരാധകർക്ക് വേദനയായിരിക്കുകയാണ്.

advertisement

2014 ലോകകപ്പിൽ നെയ്മര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. അന്ന് കൊളംബിയയ്ക്കെതിരായ മത്സരത്തിൽ 88 -ാം മിനുട്ടിലായിരുന്നു പരിക്കേറ്റത്. ക്വാർട്ടറിൽ കൊളംബിയയെ പരാജയപ്പെടുത്തിയെങ്കിലും സെമിയിൽ ജർമനിയോട് 7-1ന് ദയനീമായി പരാജയപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റിച്ചാലിസന്റെ ഇരട്ടഗോളുകളിലാണ് ഇക്കുറി ബ്രസീൽ വിജയിച്ചത്.62, 73 മിനിട്ടുകളിലായിരുന്നു റിച്ചാലിസൺ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാംഗോൾ അതിമനോഹരമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
2014 ആവർത്തിക്കുമോ? നെയ്മറിന്റെ പരിക്കിൽ ബ്രസീൽ ടീമിലും ആരാധകർക്കും ആശങ്ക
Open in App
Home
Video
Impact Shorts
Web Stories