ഈ സമയത്ത് ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടെന്ന് മനസ്സിലായതോടെ വീട്ടിൽ കേടുപാടുകൾ ഉണ്ടാക്കിയെന്നും വിലപിടിപ്പുള്ള പലതും അപഹരിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. അക്രമിസംഘം ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിടുകയും ചെയ്തു. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നിന്ന് ശബ്ദം കേട്ട അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പഴ്‌സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. മൂവര്‍ സംഘത്തിൽ പെട്ട ബാക്കി രണ്ട് പേരെ തിരിച്ചറിഞ്ഞുവെന്നും ഉടനെ പിടിക്കൂടുമെന്നും പൊലീസ് അറിയിച്ചു
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 08, 2023 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
നെയ്മറിന്റെ കാമുകിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം