“പാരീസ് 2024 പാരാലിമ്പിക്‌സ് അവസാനിക്കുമ്പോൾ, ഇന്ത്യയിലെ അസാധാരണ കായികതാരങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്. 7 സ്വർണവും എക്കാലത്തെയും മികച്ച റാങ്കിംഗും ഉൾപ്പെടെ 29 മെഡലുകളുടെ എക്കാലത്തെയും ഉയർന്ന നേട്ടത്തോടെ, നിങ്ങൾ റെക്കോർഡുകൾ മാത്രമല്ല തടസ്സങ്ങളും തകർത്തു! നിങ്ങളുടെ കഴിവും നേട്ടങ്ങളും കാരണം ഇന്ത്യ ഇന്ന് തലയുയർത്തി നിൽക്കുന്നു. നിങ്ങൾ ആഘോഷത്തിൽ രാജ്യത്തെ ഒന്നിപ്പിക്കുകയും വലിയ സ്വപ്നം കാണാൻ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു! നിങ്ങളുടെ ഓരോ യാത്രകളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു, വരും വർഷങ്ങളിൽ നിങ്ങൾക്ക് കൂടുതൽ മഹത്തായ വിജയം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട്, ഒരുപാട് അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്!” - നിത അംബാനി പറഞ്ഞു.
advertisement
പാരീസ് 2024 പാരാലിമ്പിക് ഗെയിംസിന് ഞായറാഴ്ച വൈകുന്നേരമാണ് തിരശ്ശീല വീണത്. സമാപന ചടങ്ങിൽ ഏകദേശം 64,000 കാണികളും 8,500ലധികം അത്‌ലറ്റുകളും പങ്കെടുത്തു.
11 ദിവസത്തെ മത്സരത്തിനൊടുവിൽ പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യൻ പാരാ അത്‌ലറ്റുകൾ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും നേടി. ഇതോടെ ഇന്ത്യ പാരീസ് പാരാലിമ്പിക്‌സ് മെഡൽ പട്ടികയിൽ 18-ാം സ്ഥാനത്തെത്തി. ടോക്കിയോയിൽ നടന്ന കഴിഞ്ഞ പതിപ്പിൽ അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായി 24-ാം സ്ഥാനത്തായിരുന്നു.
പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ 1972 ഗെയിംസിലാണ്, നീന്തലിൽ മുരളികാന്ത് പേട്കർ സ്വർണം നേടിയതോടെയാണ്. 2024ലെ ഗെയിംസിന് മുമ്പ് ഇന്ത്യ 12 പാരാലിമ്പിക്‌സുകളിൽ നിന്നായി 31 മെഡലുകൾ നേടിയിരുന്നു.