എന്നാല്‍ പിന്നീട് 42ആം വയസിലും താന്‍ എന്തുകൊണ്ടാണ് ഏത് ബൗളറും പേടിക്കുന്ന ബാറ്റ്‌സ്മാനായി ഇപ്പോഴും തുടരുന്നതെന്ന് ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണിച്ചുകൊടുത്തു. മത്സരത്തിന്റെ നാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം.
ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തില്‍ വമ്പനടിക്ക് ശ്രമിക്കവെയാണ് ഗെയ്ലിന്റെ ബാറ്റ് രണ്ടായി ഒടിഞ്ഞത്. പന്തു നേരിട്ട ഗെയ്ലിന്റെ കയ്യില്‍ പിന്നീട് ശേഷിച്ചത് ബാറ്റിന്റെ പിടി മാത്രം. ബാക്കി ഭാഗം പന്തുകൊണ്ട് തെറിച്ചുപോയി. എന്നാല്‍ സ്മിത്തിന്റെ അടുത്ത നാലു പന്തുകളില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയാണ് ഗെയ്ല്‍ ഇതിന് കണക്കു തീര്‍ത്തത്. ഓവറിലെ ആദ്യ പന്തും ഗെയ്ല്‍ ബൗണ്ടറി കടത്തിയിരുന്നു. നാലു ഫോറും ഒരു സിക്‌സും സഹിതം ഒഡീന്‍ തോമസിന്റെ ഓവറില്‍ ഗെയ്ല്‍ അടിച്ചെടുത്തത് 23 റണ്‍സാണ്.
advertisement
ആദ്യം ബാറ്റു ചെയ്ത ആമസോണ്‍ വാരിയേഴ്സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 20 പന്തില്‍ രണ്ടു ഫോറും നാലു സിക്സും സഹിതം 45 റണ്‍സുമായി ടോപ് സ്‌കോററായി. മറുപടി ബാറ്റിങ്ങില്‍ ക്രിസ് ഗെയ്ലും എവിന്‍ ലൂയിസും ചേര്‍ന്ന് സെന്റ് കിറ്റ്സിന് മിന്നുന്ന തുടക്കമായിരുന്നു നല്‍കിയത്.
ഗെയ്ല്‍ 27 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 42 റണ്‍സെടുത്താണ് പുറത്തായത്. ഗെയ്ല്‍ പുറത്തായെങ്കിലും 39 പന്തില്‍ മൂന്നു ഫോറും എട്ടു സിക്സും സഹിതം 77 റണ്‍സുമായി പുറത്താകാതെ നിന്ന ലൂയിസ് സെന്റ് കിറ്റ്സിനെ വിജയത്തിലെത്തിച്ചു.
IPL | ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി; സൂപ്പര്‍ താരം മുംബൈക്കെതിരായ മത്സരത്തില്‍ കളിക്കില്ല
ഐ പി എല്‍ പതിനാലം സീസണിന്റെ രണ്ടാം പാദം നാല് ദിവസങ്ങള്‍ക്കു ശേഷം യു എ ഇയില്‍ തുടക്കമാകാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ നിരയില്‍ ഓള്‍റൗണ്ടര്‍ സാം കറന്‍ ഉണ്ടാകില്ല. താരത്തിന്റെ ക്വാറന്റൈന്‍ കാലാവധി ഐപിഎല്ലിലെ ആദ്യ മത്സരമാവുമ്പോഴേക്കും പൂര്‍ത്തിയാവില്ല. ഞായറാഴ്ച്ചയാണ് മുംബൈയുമായിട്ടുള്ള മത്സരം.