മുമ്പുണ്ടായിരുന്ന പിന്തുണ ഇന്നില്ലെന്നും അഞ്ജു ബോബി ജോർജ്. കുട്ടികൾക്ക് ഭക്ഷണവും നല്ല ട്രാക്കും ഒരുക്കാൻ ശ്രദ്ധിക്കണമെന്നും അഞ്ജു ഫെഡറേഷൻ കപ്പ് വേദിയിൽ പറഞ്ഞു.
മെസി വന്നാലും കേരളത്തിൽ കായികരംഗത്ത് ഒന്നും മെച്ചപ്പെടില്ലെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ രാധാകൃഷണൻ നായരും അഭിപ്രായപ്പെട്ടു. അത് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നതാണ്.
ആ പണം കടം തീർക്കാൻ ഉപയോഗിക്കാനാകും. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം അത്‌ലറ്റിക്സിൽ പിന്നോട്ടാണ്. ഇന്ന് കുട്ടികളെ കായിക രംഗത്ത് നിലനിർത്താൻ മൂന്ന് നേരം എന്തെങ്കിലും കൊടുത്താൽ മതി എന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് വേദിയിൽ പറഞ്ഞു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 26, 2025 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മെസി വന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല, ഓട്ടോഗ്രാഫും ഒപ്പം ഫോട്ടോയെടുക്കലും നടക്കും'; അഞ്ജു ബോബി ജോർജ്