TRENDING:

'ആ കോഫിക്ക് വലിയ വില കൊടുക്കേണ്ടി വന്നു'; വിവാദത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ

Last Updated:

ഇതുവരെ താരങ്ങൾ കുടിച്ച കോഫിയുടെ വിലയെല്ലാം കൂട്ടിയാലും എന്റെ കോഫിക്ക് അതിലും വില കാണും- പാണ്ഡ്യ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
"കോഫി സ്ഥിരമായി കുടിക്കുന്നയാളല്ല ഞാൻ, എങ്കിലും ഒരിക്കൽ കുടിച്ചതിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്" കോഫി വിത്ത് കരൺ ഷോയിലെ വിവാദ പരാമർശത്തെ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ പറയുന്നത് ഇങ്ങനെയാണ്.
advertisement

കോഫി വിത്ത് കരൺ ഷോയിലെ ഹാർദിക് പാണ്ഡ്യയുടെ വിവാദ പരാമർശങ്ങൾ നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ലെന്ന് സൂചിപ്പിക്കുകയാണ് ഇന്ത്യൻ ഓൾ റൗണ്ടർ.

ലോക്ക്ഡൗണിൽ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് പാണ്ഡ്യ വിവാദ കാലത്തെ കുറിച്ച് വീണ്ടും മനസ്സു തുറന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പാണ്ഡ്യ.

മാന്യമായ ചോദ്യങ്ങൾ മാത്രം ചോദിക്കണമെന്നും ഒരു വർഷം മുമ്പ് ഹാർദിക് കുടിച്ച കോഫി പോലുള്ള വിവാദം ആവർത്തിക്കാൻ താത്പര്യമില്ലെന്നുമായിരുന്നു തമാശ രൂപേണയുള്ള ദിനേഷ് കാർത്തിക്കിന്റെ കമ്മന്റ്.

advertisement

BEST PERFORMING STORIES:കൊറോണയ്ക്കെതിരെ പാതാളമൂലി; മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി തേടി CSIR [NEWS] ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]

advertisement

ഇതിനുള്ള മറുപടിയായിട്ടായിരുന്നു പാണ്ഡ്യയുടെ പ്രതികരണം. ഒരു കോഫിയാണ് ഞാൻ കുടിച്ചത്. അതിന് വിലയും കൊടുക്കേണ്ടി വന്നു. - അദ്ദേഹത്തിന്റെ വാക്കുകൾ.

ഇതുവരെ താരങ്ങൾ കുടിച്ച കോഫിയുടെ വിലയെല്ലാം കൂട്ടിയാലും എന്റെ കോഫിക്ക് അതിലും വില കാണും- പാണ്ഡ്യ പറയുന്നു.

കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ മാത്രമല്ല, രാജ്യം മുഴുവൻ വിവാദമായ ആ പരാമർശങ്ങൾ വന്നത്. ഹാർദിക് പാണ്ഡ്യയും കെഎൽ രാഹുലുമായിരുന്നു ഷോയില‍് പങ്കെടുത്തത്.

advertisement

വ്യക്തി ജീവിതത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾക്കിടയിൽ തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു പറഞ്ഞു. 18 വയസ്സുള്ളപ്പോൾ മുറിയിൽ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയെന്നും ലൈംഗിക ജീവതത്തെ കുറിച്ച് അച്ഛനും അമ്മയും അന്വേഷിക്കാറില്ലെന്നും പറഞ്ഞ താരം സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തി. പരാമർശങ്ങൾ വിവാദമായതോടെ ബിസിസിഐ ഇരുവർക്കുമെതിരെ നടപടിയും എടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പന്ത് ഞങ്ങളുടെ കോർട്ടിലായിരുന്നില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് ക്രിക്കറ്റർമാരായ തങ്ങൾ അറിയുന്നുമുണ്ടായിരുന്നില്ലെന്നാണ് താരം ഇതിനെ കുറിച്ച് നേരത്തേ പ്രതികരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആ കോഫിക്ക് വലിയ വില കൊടുക്കേണ്ടി വന്നു'; വിവാദത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ
Open in App
Home
Video
Impact Shorts
Web Stories