ഷാർജ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം. നേരത്തെ ഇന്ത്യയിൽ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും ഇസ്ലാമോഫോബിയക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ ഹെന്ത് ഫൈസൽ അല്‍ ഖാസിമിയാണ് മോദിയിടെ ട്വിറ്റർ സന്ദേശം റീട്വീറ്റ് ചെയ്ത് എല്ലാവർക്കും റമളാൻ ആശംസകൾ നേർന്നിരിക്കുന്നത്.
'കഴിഞ്ഞ തവണ റംസാൻ ആചരിക്കുമ്പോൾ ഇക്കൊല്ലം ഇത്തരത്തിലുള്ള പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്ന് ഒരാൾ പോലും ചിന്തിച്ചിച്ചുണ്ടാകില്ല.. ഈ ചെറിയ പെരുന്നാളോടെ കോവിഡ് ലോകത്ത് നിന്നൊഴിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം..' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്ത ഖാസിമി, എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെയെന്നും ഇന്ത്യയ്ക്കും ലോകത്തിനും റംസാൻ ആശംസകൾ എന്നുമാണ് ട്വീറ്റ് ചെയ്തത്.
Peace be upon you all ♥️
Ramadan Kareem to India and the whole world. pic.twitter.com/JykvKmrmLw
— Princess Hend Al Qassimi (@LadyVelvet_HFQ) April 26, 2020
You may also like:ഇസ്ലാം വിരുദ്ധത വച്ചു പുലർത്തുന്നവര്‍ നാടുവിടേണ്ടി വരും: മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം [NEWS]ഇസ്ലാം വിരുദ്ധതയ്ക്കെതിരെ തുറന്നടിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ ഹെന്ത് ഫൈസൽ അല്‍ ഖാസിമി ആരാണ് ? [NEWS]COVID 19 | സൗദിയിൽ മൂന്ന് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1223 പേർക്ക് [NEWS]
ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഖാസിമി നേരത്തെ വിമർശനവുമായെത്തിയത്. 'ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം.. ' എന്ന ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Narendra modi