ഒരേസമയം അടുത്തടുത്തായി രണ്ട് ത്രോ ഇനങ്ങൾ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ തൊട്ടടുത്ത് അണ്ടർ-18 ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരവും നടന്നു. രണ്ട് ഇനങ്ങളുടെയും ഫീൽഡ്(ത്രോ പതിക്കുന്ന സ്ഥലം) അടുത്തടുത്തായിരുന്നു. ഒന്നിട വിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്. ഇത് രണ്ടു ഫീൽഡിൽനിന്ന് തിരികെ നൽകുന്ന ജോലിയിലായിരുന്നു വോളണ്ടിയർ ആയിരുന്ന അഫീലും കൂട്ടരും. ഫീൽഡിലെ ജാവലിൻ എടുക്കുന്നതിനിടെയാണ് അഫീലിന്‍റെ തലയിൽ ഹാമർ പതിച്ചത്. ഇത് രണ്ടും ഒരേസമയം നടത്തിയതാണ് അപകടകാരണമായത്. സംഘാടകരുടെ ശ്രദ്ധക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണ് ആരോപണം.
advertisement
ജൂനിയർ മീറ്റിനിടെ ഹാമർ ത്രോ തലയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്
വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂന്നു കിലോയോളം ഭാരമുള്ള ഹാമർ അഫീലിന്‍റെ തലയിൽ പതിച്ചത്. ജാവലിൻ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹാമർ വരുന്നത് കണ്ട് തൊട്ടടുത്ത് നിന്നവർ അലറി വിളിച്ചെങ്കിലും അഫീലിന് മാറാൻ സാധിച്ചില്ല. കുനിഞ്ഞിരുന്ന അഫീലിന്‍റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് ഹാമർ പതിച്ചത്. ഉടൻതന്നെ അഫീലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരുമ്പ് കമ്പിയിൽ കൊളുത്തിയ ലോഹഗോളം ഒരു വട്ടത്തിനുള്ളിൽനിന്ന് ചുഴറ്റി എറിയുന്ന കായികയിനമാണ് ഹാമർത്രോ. സീനിയർ വിഭാഗം മത്സരങ്ങൾക്ക് ഏഴ് മുതൽ നാല് കിലോ ഭാരമുള്ള ഹാമറാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പാലായിൽ അപകടമുണ്ടായത് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിനിടയ്ക്കായിരുന്നു. ഇവിടെ മൂന്നു കിലോ ഭാരമുള്ള ഹാമറാണ് ഉപയോഗിച്ചത്. 40 മീറ്ററോളം ഉയരത്തിൽനിന്നാണ് ഹാമർ പറന്നുവന്ന് അഫീലിന്‍റെ തലയിൽ പതിച്ചത്.