ജൂനിയർ മീറ്റിനിടെ ഹാമർ ത്രോ തലയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്

പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസനാണ് തലയ്ക്ക് പരിക്കേറ്റത്.

news18-malayalam
Updated: October 4, 2019, 11:07 PM IST
ജൂനിയർ മീറ്റിനിടെ ഹാമർ ത്രോ തലയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: പാലയിൽ നടന്ന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസനാണ് തലയ്ക്ക് പരിക്കേറ്റത്.

വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അത് ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ് എടുത്തു.
ചാമ്പ്യൻഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പാലാ പൊലീസാണ് കേസെടുത്തത്.

അത്‌ലറ്റിക്‌ മീറ്റിൽ വളണ്ടിയറായിരുന്നു അഫീൽ. ജാവലിൻ ത്രോ മത്സരത്തിന്‌ ശേഷം ജാവലിനുകൾ എടുത്തുമാറ്റുന്നതിടെയാണ്‌ അഫീൽ അപകടത്തിൽപ്പെട്ടത്. ഗ്രൗണ്ടിൽ മറ്റൊരു ഭാഗത്ത്‌ നടന്നിരുന്ന ഹാമർത്രോ മൽസരത്തിൽനിന്നും ഹാമർ വന്ന്‌ അഫീലിന്‍റെ തലയിൽ വീഴുകയായിരുന്നു.
First published: October 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading