TRENDING:

PAK vs WI | വെസ്റ്റ് ഇൻഡീസ് ടീമിലെ അഞ്ച് പേർക്ക് കോവിഡ്; പാകിസ്ഥാനെതിരായ പരമ്പര പ്രതിസന്ധിയിൽ

Last Updated:

പുതിയ കേസുകള്‍ ഉള്‍പ്പെടെ ടീമില്‍ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒമ്പതായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കറാച്ചി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെ അഞ്ച് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാനിൽ പര്യടനം നടത്തുന്ന ടീമിലെ മൂന്ന് താരങ്ങൾക്കും രണ്ട് സപ്പോർട്ട് സ്റ്റാഫിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
Image: Twitter
Image: Twitter
advertisement

വിൻഡീസ് ടീമിലെ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ്, സ്പിന്നർ അകിയൽ ഹൊസൈൻ, ഓൾ റൗണ്ടർ ജസ്റ്റിൻ ഗ്രീവ്സ്, സഹപരിശീലകൻ റോഡി എസ്റ്റ്വിക്ക്, ഫിസീഷ്യൻ അക്ഷയ് മാൻസിങ് എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

വിൻഡീസ് ടീമിലെ നാല് പേർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ റിപ്പോർട്ട് ചെയ്ത അഞ്ച് കേസുകൾ കൂടിയായതോടെ പാകിസ്ഥാനെതിരായുള്ള പരമ്പര പ്രതിസന്ധിയിലായിരിക്കുകയാണ്. പുതുതായി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇരു ടീമുകളിലെ താരങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതിന്റെ ഫലം അനുസരിച്ചായിരിക്കും പരമ്പരയുടെ ഭാവി തീരുമാനിക്കുക. നിലവിലെ സാഹചര്യത്തിൽ പരമ്പര റദ്ദാക്കാനാണ് സാധ്യത.

advertisement

പരമ്പര റദ്ദാക്കേണ്ടി വന്നാൽ പാകിസ്ഥാന് അത് വലിയ തിരിച്ചടിയായിരിക്കും. നേരത്തെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഇംഗ്ലണ്ടും ന്യൂസിലൻഡും പാകിസ്ഥാനുമായുള്ള പരമ്പര റദ്ദാക്കിയത് അവർക്ക് വലിയ നഷ്ടമാണ് വരുത്തിയത്. സാമ്പത്തിക നഷ്ടത്തിന് പുറമെ രാജ്യാന്തര മത്സരങ്ങൾ ഒരുക്കി സുരക്ഷാ ഭീഷണികൾ ഏതുമില്ലെന്നും അതുവഴി കൂടുതൽ ടീമുകളെ രാജ്യത്തേക്ക് പര്യടനം നടത്താൻ താത്പര്യപ്പെടുത്തുന്നതിനുള്ള സുവർണാവസരങ്ങളാണ് പാകിസ്ഥാന് ഇതിലൂടെ നഷ്ടമാവുക.

നിലവിൽ പാകിസ്ഥാനിൽ ടി20, ഏകദിന പരമ്പരകൾക്കായാണ് വിൻഡീസ് എത്തിയിരിക്കുന്നത്. ഇതിൽ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായി. ഇതിൽ രണ്ടിലും ജയം നേടിയ പാകിസ്ഥാൻ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇനി ഒരു ടി20 മത്സരവും ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളുമാണ് നടക്കാനുള്ളത്. താരങ്ങളുടെ പരിശോധനാ ഫലത്തെ ആശ്രയിച്ചായിരിക്കും ഈ നാല് മത്സരങ്ങളുടെ ഭാവി.

advertisement

പാകിസ്ഥാന്റെ കളി കാണാൻ സ്റ്റേഡിയത്തിൽ ആളില്ല; കാണികളെ 'ക്ഷണിച്ച്' വസീം അക്രവും അഫ്രീദിയും

കറാച്ചി: പാകിസ്ഥാനിൽ (Pakistan) ക്രിക്കറ്റ് (Cricket) മത്സരങ്ങൾ കാണാൻ ആളുകൾ എത്തുന്നില്ല. രാജ്യത്തെ ഏറ്റവും ജനകീയമായ കായികയിനമായിരുന്നിട്ട് കൂടി ദേശീയ ടീമിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലേക്ക് ആളുകൾ എത്താത്ത അവസ്ഥയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ – വെസ്റ്റിൻഡീസ് (PAK vs WI) ടി20 പരമ്പരയിലെ മത്സരങ്ങൾ കാണാനാണ് ആളുകൾ എത്താത്തത്. ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം കാണാൻ കേവല൦ 4000 പേർ മാത്രമാണ് എത്തിയത്. 32,000 പേരെ ഉൾക്കൊള്ളാവുന്ന കറാച്ചി സ്റ്റേഡിയം (Karachi Stadium) ആളില്ലാതെ ശൂന്യമായി കിടക്കുന്ന അവസ്ഥയിലായിരുന്നു. സ്റ്റേഡിയങ്ങളിലേക്ക് ആളെത്താത്ത സ്ഥിതിയായതോടെ, രാജ്യത്തെ കാണികളോട് സ്റ്റേഡിയങ്ങളിലേക്ക് എത്താൻ അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരങ്ങളായ വസിം അക്രവും (Wasim Akram) ഷാഹിദ് അഫ്രീദിയുമെല്ലാം (Shahid Afridi).

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീവ്രവാദ പ്രശ്നവും മറ്റ് പ്രശ്നങ്ങളും കാരണം വർഷങ്ങളൊളം പാകിസ്ഥാനിൽ രാജ്യാന്തര മത്സരങ്ങൾ നടന്നിരുന്നില്ല. രാജ്യാന്തര മത്സരങ്ങൾ നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് വർഷങ്ങളായി നടത്തിയതിന്റെ ശ്രമഫലമായാണ് വിദേശ ടീമുകൾ പാക് മണ്ണിൽ പരമ്പര കളിക്കാൻ തയാറായത്. എന്നാൽ പാകിസ്ഥാനിലേക്ക് മത്സരങ്ങൾ തിരികെയെത്തിയപ്പോൾ സ്റ്റേഡിയത്തിൽ ആളുകയറാത്ത സാഹചര്യത്തിലാണ് മുൻ താരങ്ങളുടെ ഇടപെടൽ.

മലയാളം വാർത്തകൾ/ വാർത്ത/Sports/
PAK vs WI | വെസ്റ്റ് ഇൻഡീസ് ടീമിലെ അഞ്ച് പേർക്ക് കോവിഡ്; പാകിസ്ഥാനെതിരായ പരമ്പര പ്രതിസന്ധിയിൽ
Open in App
Home
Video
Impact Shorts
Web Stories