ഒരു ട്വന്‍റി 20 മത്സരത്തിലെ ഓപ്പണിങ് ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും ഷഹീന്‍ അഫ്രദീ ഇതിലൂടെ സ്വന്തമാക്കി. എന്നാല്‍ തുടര്‍ച്ചയായ 5 വൈഡ് ബോളുകള്‍ എറിഞ്ഞ ശേഷമായിരുന്നു നാല് വിക്കറ്റുകള്‍ നേടി പാക് താരം ഏവരെയും ഞെട്ടിച്ചത്.
പക്ഷെ തുടര്‍ന്നുള്ള ആദ്യ പന്തില്‍ തന്നെ വാര്‍വിക്‌ഷെയര്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്‌സ് ഡേവിസിനെ ഷഹീന്‍ ഗോള്‍ഡന്‍ ഡെക്കായി വിക്കറ്റിനു മുന്നില്‍ കുരുക്കി. കിടിലനൊരു യോര്‍ക്കര്‍ ലെങ്ത് ബോളായിരുന്നു അത്. ഷോട്ടിനായി ശ്രമിച്ച ഡേവിസ് യോര്‍ക്കര്‍ കാലില്‍ പതിച്ച ശേഷം അടിതെറ്റി വീഴുകായിരുന്നു. അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.
advertisement
തൊട്ടടുത്ത ബോളില്‍ ക്രിസ് ബെഞ്ചമിനെയും അദ്ദേഹം പൂജ്യത്തിനു പുറത്താക്കുകയായിരുന്നു. ക്ലീന്‍ ബൗള്‍ഡായാണ് ബെഞ്ചിന്‍ ക്രീസ് വിട്ടത്. പക്ഷെ ഹാട്രിക് കുറിക്കാന്‍ ഷഹീനായില്ല. മൂന്നാമത്തെയും നാലാമത്തെയും ബോളുകളില്‍ എതിര്‍ ടീം ഓരോ സിംഗിളുകള്‍ വീതം നേടി.
തീര്‍ന്നില്ല അഞ്ചാമത്തെ ബോളില്‍ ഷഹീന്‍ വീണ്ടും എതിര്‍ ടീമിന് മേല്‍ പ്രഹരമേല്‍പ്പിച്ചു. ഇത്തവണ ഡാന്‍ മൗസ്ലെയെയാണ് അദ്ദേഹം മടക്കിയത്. രണ്ടു ബോളില്‍ നിന്നും ഒരു റണ്‍സെടുത്ത മൗസ്ലെയെ ഓലി സ്‌റ്റോണ്‍ കിടിലന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ കൊണ്ടും ഷഹീന്‍ തൃപ്തിപ്പെട്ടില്ല. അവസാന ബോളില്‍ നാലാമത്തെ വിക്കറ്റും അദ്ദേഹം പോക്കറ്റിലാക്കി. പുതുതായി ക്രീസിലെത്തിയ എഡ് ബര്‍നാര്‍ഡിനെ ഷഹീന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
പക്ഷെ ഷഹീന്റെ മാന്ത്രിക സ്‌പെല്ലിനും മല്‍സരത്തില്‍ നോട്ടിങ്ഹാംഷെയറിനെ വിജയിപ്പിക്കാനായില്ല. 169 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ വാര്‍ക്‌ഷെയര്‍ മറികടക്കുകയായിരുന്നു. മത്സരത്തില്‍ നാല് ഓവറുകള്‍ എറിഞ്ഞ ഷഹീന്‍ അഫ്രീദി 29 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റുകള്‍ നേടിയത്.