TRENDING:

Asia Cup | വനിതാ ഏഷ്യാ കപ്പ്: സാഹചര്യങ്ങൾ അനുകൂലം; പരമാവധി ഉപയോഗപ്പെടുത്തും: പാക് ക്യാപ്റ്റൻ ബിസ്മ മറൂഫ്

Last Updated:

ഒക്ടോബര്‍ 6 ന് തായ്ലന്‍ഡിനെതിരെയും ഒക്ടോബര്‍ 7 ന് ഇന്ത്യയുമായും പാക്കിസ്ഥാന്‍ ഏറ്റുമുട്ടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒക്ടോബര്‍ 1ന് വനിതാ ഏഷ്യാ കപ്പിന് തുടക്കം കുറിച്ചു. സില്‍ഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് (SICS) മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ബിസ്മ മറൂഫ്
ബിസ്മ മറൂഫ്
advertisement

മുരിഡ്കെയിലെ ലാഹോര്‍ കണ്‍ട്രി ക്ലബ്ബിലെ 10 ദിവസത്തെ ക്യാമ്പിനും ബംഗ്ലാദേശിലെ സില്‍ഹെറ്റിലെ മൂന്ന് ദിവസത്തെ തീവ്ര പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം, 2018-19 ല്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന വനിതാ ഏഷ്യാ കപ്പിന്റെ അവസാന പതിപ്പില്‍ നേടിയ മൂന്നാം സ്ഥാനം ഉയര്‍ത്താനാണ് ടീം പാകിസ്ഥാന്‍ (Pakistan) ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 3 ന് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബംഗ്ലാദേശുമായായിരുന്നു പാകിസ്ഥാന്റെ മത്സരം. ഒക്ടോബര്‍ 6 ന് തായ്ലന്‍ഡിനെതിരെയും ഒക്ടോബര്‍ 7 ന് ഇന്ത്യയുമായും പാക്കിസ്ഥാന്‍ ഏറ്റുമുട്ടും.

advertisement

'നാട്ടിലെ പോലെ തന്നെയാണ് ഇവിടുത്തെയും സാഹചര്യങ്ങള്‍, പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് സഹായകരമാണ്. ഞങ്ങള്‍ ഇത് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനും വിജയം നേടാനും ശ്രമിക്കും''. അടുത്ത വര്‍ഷത്തെ ഐസിസി വനിതാ ടി20 ലോകകപ്പ് തയ്യാറെടുപ്പിനുള്ള വലിയൊരു തയ്യാറെടുപ്പാണിത്. ഒരു ടീമിനെയും ഞങ്ങള്‍ നിസ്സാരമായി കാണില്ല, നാളത്തെ മത്സരം വിജയിക്കാന്‍ ഞങ്ങള്‍ നന്നായി പരിശ്രമിക്കും," പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (PCB) ഔദ്യോഗിക വെബ്സൈറ്റില്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (Bismah Maroof) പറഞ്ഞു.

Also read: Asia Cup | ഗംഭീര തിരിച്ചുവരവ്; വിജയ രഹസ്യം വെളിപ്പെടുത്തി ജെമിമ റോഡ്രിഗസ്

advertisement

ഇറാം ജാവേദിന് പകരം ഓപ്പണറായി ബാറ്റര്‍ സിദ്ര അമിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "ഞങ്ങള്‍ ഓപ്പണിംഗ് പൊസിഷനില്‍ ഒരു പുതിയ ജോഡിയെ പരീക്ഷിക്കുകയാണ്, സിദ്ര മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവളുടെ റണ്‍സ് ബാറ്റിംഗ് മെച്ചപ്പെടുത്തും," ബിസ്മ പറഞ്ഞു.

ഏഴ് ടീമുകളുള്ള ടൂര്‍ണമെന്റ് ഒരു റൗണ്ട് റോബിന്‍ ഫോര്‍മാറ്റാണ് പിന്തുടരുന്നത്. അവിടെ ഓരോ ടീമും മറ്റ് ടീമുകളുമായി മത്സരിക്കും. ആദ്യ നാല് ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക. ഒക്ടോബര്‍ 15നാണ് ഫൈനല്‍ മത്സരം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 7നാണ്. 10ന് തായ്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. 13നാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

advertisement

പാകിസ്ഥാന്‍ ടീം: ബിസ്മ മറൂഫ് (c), ഐമെന്‍ അന്‍വര്‍, ആലിയ റിയാസ്, ആയിഷ നസീം, ഡയാന ബെയ്ഗ്, കൈനത്ത് ഇംതിയാസ്, മുനീബ അലി (WK), നിദാ ദാര്‍, ഒമൈമ സൊഹൈല്‍, നഷ്റ സുന്ദു, സദാഫ് ഷമാസ്, സാദിയ ഇഖ്ബാല്‍, സിദ്ര അമിന്‍, സിദ്ര നവാസ്. (wk) തുബ ഹസന്‍

റിസര്‍വ് താരങ്ങള്‍: നതാലിയ പെര്‍വൈസ്, ഉമ്മെ ഹനി, വഹീദ അക്തര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), രാജേശ്വരി ഗെയ്ക് വാദ്, റിച്ചാ ഘോഷ്, ദയാലന്‍ ഹേമലത, സബിനേനി മേഘന, കിരണ്‍ നവ്ഗിറേ, സ്നേഹ് റാണ, ജെമീമ റോഡ്രിഗസ്, മെഘന സിങ്, രേണുക സിങ്, ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ, രാധാ യാദവ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Asia Cup | വനിതാ ഏഷ്യാ കപ്പ്: സാഹചര്യങ്ങൾ അനുകൂലം; പരമാവധി ഉപയോഗപ്പെടുത്തും: പാക് ക്യാപ്റ്റൻ ബിസ്മ മറൂഫ്
Open in App
Home
Video
Impact Shorts
Web Stories