ഖൈബര്‍ പക്തുന്‍ക്വാക്കെതിരായ മത്സരത്തിൽ ബാറ്റിങിനിടെ അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ ആബിദ് ബാറ്റിംഗ് മതിയാക്കി ടീം മാനേജര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ആബിദിനെ ആശുപത്രിയിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയില്‍ ആബിദിന് രക്തയോട്ടം കമ്മിയാകുമ്പോൾ ഹൃദയത്തിന് പ്രവർത്തിക്കാൻ പറ്റാതെ വരുന്ന Acute Coronary Syndrome ആണെന്ന് സ്ഥിരീകരിക്കുകയും ആബിദ് ഡോക്ടർമാരുടെ പരിചരണത്തിൽ കഴിയുകയുമാണെന്ന് വ്യക്തമാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിറക്കി.
താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ ആബിദിന് എല്ലാ പ്രാഥമിക പരിശോധനകള്‍ക്കും വിധേയനാക്കിയെന്നും സങ്കീർണതകളൊന്നുമില്ലെന്നും പാക് ബോർഡ് തങ്ങളുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള താരമായ ആബിദ് 2019 ലാണ് പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ബംഗ്ലാദേശിനെതിരെ ഈ മാസം നടന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നു. പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും ടീമിന്റെ ടോപ് സ്കോററായിരുന്ന ആബിദിന് രണ്ടാം ടെസ്റ്റിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും പാകിസ്ഥാൻ 2-0ന് തൂത്തുവാരിയ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആബിദ് ആയിരുന്നു.
Yasir Shah| 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു; പാക് ക്രിക്കറ്റ് താരത്തിനെതിരെ കേസ്
പാകിസ്ഥാൻ ടെസ്റ്റ് ലെഗ് സ്പിന്നർ (Pakistan Test leg-spinner)യാസിർ ഷായ്ക്കെതിരെ (Yasir Shah)പൊലീസ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചുവെന്നാണ് താരത്തിനെതിരെയുള്ള കേസ്. ലാഹോറിലെ ഷാലിമാർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പാക് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാസിറിന്റെ സുഹൃത്തിനെതിരെ പെൺകുട്ടി നൽകിയ പരാതിയിലാണ് കേസ്. യാസിറിന്റെ സുഹൃത്തായ ഫർഹാൻ എന്നയാൾ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയെന്നും ബലാത്സംഗത്തിനിരയാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.