''മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീൽ ചെയ്തപ്പോഴെല്ലാം അംപയർമാർ വിരൽ ഉയർത്തുന്നത് കാണാമായിരുന്നു''- മുഹമ്മദ് യൂസഫ് പ്രതികരിച്ചു. ഇന്ത്യൻ ക്യാപ്റ്റനെതിരെ മോശം വാക്കുകളാണ് മുഹമ്മദ് യൂസഫ് ഉപയോഗിച്ചത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളുടെ മൂന്ന് അപ്പീലുകൾ ഔട്ടാണെന്ന് അംപയർമാർ വിധിച്ചിരുന്നു. ഡിആർഎസ് എടുത്താണ് പാകിസ്ഥാൻ ബാറ്റർമാർ പുറത്താകലിൽനിന്ന് രക്ഷപെട്ടത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 127 റൺസ്. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 25 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യൻ വിജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സിക്സറിടിച്ചാണ് വിജയറൺ നേടിയത്.
