നീരജ് തനിക്ക് മകനെ പോലെയാണെന്ന് റസിയ പർവീൺ പറയുമ്പോൾ അർഷാദ് തന്റെ കുട്ടിയെ പോലെയാണെന്നാണ് സരോജ് ദേവിയുടെ പ്രതികരണം. വെള്ളിനേട്ടത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ് സ്വർണവും വെള്ളിയും നേടിയവർ ഞങ്ങളുടെ കുട്ടികൾ തന്നെയാണ് ഇരുവരും കഠിനാധ്വാനം ചെയ്യുന്ന കായികതാരങ്ങളാണ് സരോജ് ദേവി പ്രതികരിച്ചു. അതേസമയം നീരജ് ചോപ്രയ്ക്കായി താനും പ്രാർത്ഥിച്ചിരുന്നു എന്ന് റസിയ പർവീണും പറഞ്ഞു.
ALSO READ: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒളിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ
advertisement
നീരജ് ചോപ്രയും അർഷാദും സുഹൃത്തുക്കളും സഹോദരന്മാരും ആണ്. വിജയവും പരാജയവും വിധിയുടെ കൈകളിലാണ്. കൂടുതൽ വിജയങ്ങളിൽ എത്തുവാനായി സർവ്വേശ്വരൻ നീരജിനെ അനുഗ്രഹിക്കട്ടെ എന്നും റസിയ പാർവീൺ പറഞ്ഞു.രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്.
ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ നീരജിന് സാധിച്ചില്ല. സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്.