ടോക്കിയോയിൽ 87.58 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണം നേടിയത്. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്ക് കടന്നത്. 87.76 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ വെബർ ഇത്തവണ നീരജിന് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജ് തിരിച്ചടിച്ചത്.
അതേസമയം, ഇതേയനിനത്തിൽ മത്സരിച്ച കിഷോർകുമാർ ജന ഫൈനൽ കാണാതെ പുറത്തായത് നിരാശയായി. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് മികച്ച ദൂരം. യോഗ്യതാ മാർക്ക് കടക്കാത്തതിനാൽ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളിൽ ഉൾപ്പെട്ടാലേ ജനയ്ക്ക് ഫൈനൽ സാധ്യതയുണ്ടായിരുന്നുള്ളൂ. എ ഗ്രൂപ്പിൽത്തന്നെ ഒൻപതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
advertisement
അതേസമയം, വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വിനേഷ് ഫോഗട്ട് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ മത്സരത്തിൽ യുക്രെയ്‌ന്റെ ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് സെമിയിൽ കടന്നത്. 7-5 എന്ന സ്‌കോറിനാണ് ജയം. ഇന്ന് അർധരാത്രിയോടെ നടക്കുന്ന സെമിയിൽ ലിത്വാനിയയുടെ ജബീജ ദിലൈറ്റിനെയോ ക്യൂബൻ താരം യുസ്‌നെയ്‌ലിസ് ലോപസിനെയോ നേരിടും.