TRENDING:

പാരീസ് ഒളിംപിക്സ്: അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷകളുമായി അങ്കിത-ധീരജ് സഖ്യം ക്വാർട്ടറിൽ

Last Updated:

 ഒളിംപിക്സിൽ മെഡൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുയർത്തി അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര സഖ്യം ക്വാർട്ടറിൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒളിംപിക്സിൽ മെഡൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുയർത്തി അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര സഖ്യം ക്വാർട്ടറിൽ. ക്വാർട്ടറിൽ സ്പെയിനായിരിക്കും ഇന്ത്യയുടെ എതിരാളി. ഇന്തോനേഷ്യയുടെ ഡിയാനന്ദ ചൊയ്റുനിസ-ആരിഫ് പാംഗെസ്തു എന്നിവരെ 5-1ന് പരാജയപ്പെടുത്തിയാണ് അങ്കിത-ധീരജ് സഖ്യം ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. ഒന്നാം സെറ്റും (37-36) മൂന്നാം സെറ്റും(38-37) സ്വന്തമാക്കി 4 പോയിൻ്റോടെയാണ് ഇന്ത്യ ജയമുറപ്പിച്ചത്. രണ്ടാം സെറ്റ് സമനിലയിലാണ് അവസാനിച്ചത് (38-38). സമനിലയിലായപ്പോൾ പങ്കിട്ട ഒരു പോയിൻ്റ് മാത്രമാണ് ഇന്തോനേഷ്യൻ ടീമിന് നേടാനായത്.
അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര
അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര
advertisement

പാരീസ് ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ മുന്ന് മെഡലുകളാണ് നേടിയത്. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാക്കർ വെങ്കല മെഡലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ - സരബ്ജ്യോത് സിങ് സഖ്യത്തിന് വെങ്കലമെഡലും പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്നില്‍ കുസാലെ വെങ്കല മെഡലും നേടി

മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരീസ് ഒളിംപിക്സ്: അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷകളുമായി അങ്കിത-ധീരജ് സഖ്യം ക്വാർട്ടറിൽ
Open in App
Home
Video
Impact Shorts
Web Stories