TRENDING:

ലൈംഗിക പീ​ഡ​ന കേസിൽ റൊണാൾഡോ കുടുങ്ങിയേക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മിലാന്‍: ഫു​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോക്കെതിരെയുള്ള ലൈംഗിക പീ​ഡ​ന കേസിലെ അന്വേഷണം പൊലീസ് പു​ന​രാ​രം​ഭി​ച്ചു. 2009ൽ യു​എ​സി​ലെ ലാ​സ് വേ​ഗാ​സി​ലെ ഹോ​ട്ട​ലി​ൽ റൊ​ണാ​ൾ​ഡോ തന്നെ പീഡിപ്പിച്ചെന്ന അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ പ​രാ​തി​യി​ലാണ് പോ​ലീ​സ് വീണ്ടും അ​ന്വേ​ഷ​ണം ആരം​ഭി​ച്ചത്. 2009 ൽ ​അ​വ​സാ​നി​പ്പി​ച്ച കേ​സ് ഇരയായ യു​വ​തി​യു​ടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വീ​ണ്ടും അ​ന്വേ​ഷി​ക്കു​ക​യായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാ​ത​റി​ൻ മൊ​യോ​ർ​ഗ​യെ​ന്ന മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി.
advertisement

എന്നാൽ റൊ​ണാ​ൾ​ഡോ ആ​രോ​പ​ണം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ റൊണാൾഡോ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ത​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ച് പ്ര​ശ​സ്തി നേ​ടാ​ൻ അ​വ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​തി​ക​ര​ണം.

'എല്ലാം സമ്മതത്തോടെയായിരുന്നു'; ബാലാത്സംഗാരോപണം നിഷേധിച്ച് റൊണാള്‍ഡോ

2009 ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ 2010 ൽ ​റൊ​ണാ​ൾ​ഡോ​യും യു​വ​തി​യും ത​മ്മി​ൽ കോ​ട​തി​ക്കു​ പു​റ​ത്ത് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു​ പ​റ​യ​രു​തെ​ന്നാ​യി​രു​ന്നു ക​രാ​ർ.

advertisement

പീ​ഡ​നം ന​ട​ന്ന​തി​നു പി​ന്നാ​ലെ മൊ​യോ​ർ​ഗ ലാ​സ്‌​വേ​ഗാ​സ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​സു​മാ​യി ഇ​വ​ർ സ​ഹ​ക​രി​ച്ചി​ല്ല. സം​ഭ​വം ന​ട​ന്ന സ്ഥ​ലം സം​ബ​ന്ധി​ച്ചോ പീ​ഡ​ന​ത്തെ​ക്കു​റി​ച്ചോ വി​വ​രം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2018 സെ​പ്റ്റം​ബ​റി​ൽ കേ​സ് വീ​ണ്ടും തു​റക്കു​യാ​ണ്. യു​വ​തി പീ​ഡ​നം സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ലൈംഗിക പീ​ഡ​ന കേസിൽ റൊണാൾഡോ കുടുങ്ങിയേക്കും