'എല്ലാം സമ്മതത്തോടെയായിരുന്നു'; ബാലാത്സംഗാരോപണം നിഷേധിച്ച് റൊണാള്‍ഡോ
Last Updated:
ബലാത്സംഗ വിവരം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ 3,75,000 ഡോളര്‍ നല്‍കിയതായും പലതവണ എതിര്‍ത്തിട്ടും താരം ബലമായി പീഡിപ്പിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചിരുന്നു. ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പണം നല്‍കിയതെന്നും സ്‌പൈഗലിന്റെ റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ആരോപണം നിഷേധിച്ച റൊണാള്‍ഡോയുടെ അഭിഭാഷകന്‍ ഡെര്‍ സ്‌പൈഗലിനെതിരെ നോട്ടീസ് അയച്ചു. വാര്‍ത്ത ക്രിസ്റ്റിയാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാട്ടിയാണ് അഭിഭാഷകന്‍ നോട്ടീസ് അയച്ചത്. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നെന്നാണ് അഭിഭാഷകന്‍ അവകാശപ്പെടുന്നത്.
advertisement
എന്നാല്‍ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തോട് റോണോയുടെ അഭിഭാഷകന്‍ പ്രതികരിച്ചിട്ടുമില്ല. അതേസമയം പരസ്പര സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണെന്ന റോണോയുടെ വാദത്തെ ഖണ്ഡിക്കുന്ന രേഖ യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയിട്ടുമുണ്ട്. അന്നത്തെ സംഭവങ്ങള്‍ വിശദീകരിച്ച റൊണാള്‍ഡോയെഴുതിയ കുറിപ്പാണ് മയോര്‍ഗയുടെ അഭിഭാഷകന്‍ തെളിവായി മുന്നോട്ടുവെക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2018 3:13 PM IST