ഈ വര്‍ഷം ആദ്യം നടന്ന പാരീസ് ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടിയാണ് റിദം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. ഇതോടെ പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ റിദം യോഗ്യത നേടുകയും ചെയ്തു.
ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ സിംഗിള്‍ മത്സരത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡിലും റിദം പങ്കെടുക്കും.
ലോക ചാമ്പ്യന്‍ഷിപ്പില്‍ റിഥം 11 മെഡലുകളാണ് നേടിയത്. കഴിഞ്ഞ വര്‍ഷം പെറുവില്‍ നടന്ന ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തിലും സിംഗിള്‍സിലുമായി റിദം സംങ്വാന്‍ 4 സ്വര്‍ണമെഡല്‍ നേടിയിരുന്നു.ഇതിനുപുറമെ ദേശീയ തലത്തിലും റിദം മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
advertisement
ഹരിയാന സ്വദേശിയാണ് റിദം. ഹരിയാനയിലെ പോലീസ് ഉദ്യോഗസ്ഥനാണ് റിദം സംങ്‌വാന്റെ പിതാവ്. മകള്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം. റിദം തന്നെയാണ് ഷൂട്ടിംഗ് കരിയര്‍ തെരഞ്ഞെടുത്തത്.
പാരീസ് ഒളിമ്പിക്‌സില്‍ ഇത്തവണ സ്വര്‍ണ്ണനേട്ടം സ്വന്തമാക്കാന്‍ റിദം സംങ്‌വാന് കഴിയുമെന്ന പ്രതീക്ഷയിലാണ് രാജ്യമിപ്പോള്‍.