ഇരുവർക്കും പുറമെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ അവനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്, വനിതാ ഗുസ്തി താരം ലോവ്‌ലിന ബോർഗോഹെയ്ൻ, ഗുസ്തി താരം രവി ദാഹിയ എന്നിവരും പുരസ്‌കാര ജേതാക്കളായി.
കായികരംഗത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു കായികതാരം നടത്തിയ അതിശയകരവും മികച്ചതുമായ പ്രകടനത്തിനാണ് ‘മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ്’ നൽകുന്നത്.
ഖേൽര്തന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ശ്രീജേഷിന് മുൻപ് കെ എം ബീനാമോളും അഞ്ജു ബോബി ജോർജുമാണ് ഖേൽ രത്ന നേടിയ മലയാളി താരങ്ങൾ.
ഒളിമ്പിക്സിൽ ഹോക്കിയിൽ 41 വർഷത്തിന് ശേഷം ഇന്ത്യ ഒരു മെഡൽ നേടിയപ്പോൾ അതിൽ നിർണായകമായത് ഇന്ത്യയുടെ ഗോൾമുഖം കാത്ത ശ്രീജേഷിന്റെ തകർപ്പൻ പ്രകടനമായിരുന്നു. ടൂർണമെന്റിലുടനീളം ഇന്ത്യൻ ഗോൾപോസ്റ്റിന് കീഴിൽ മികച്ച പ്രകടനം നടത്തിയ ശ്രീജേഷ് വെങ്കല മെഡൽ പോരാട്ടത്തിലടക്കം എതിർ ടീമുകളുടെ നിർണായക ഷോട്ടുകൾ തടുത്തിട്ടിരുന്നു.
ദ്രോണചാര്യ പുരസ്കാരം (Dronacharya Award) മലയാളിയായ രാധാകൃഷ്ണൻ നായർക്ക് (Radhakrishnan Nair) ലഭിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്‍റെ മുഖ്യ പരിശീലകനാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അർജുന അവാര്‍ഡും (Arjuna Award) പ്രഖ്യാപിച്ചിട്ടുണ്ട്. അർജുന പുരസ്‌കാരത്തിന് അർഹരായവരിൽ ഇത്തവണയും മലയാളി താരങ്ങളില്ല.
കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രതിസന്ധി കാരണം കഴിഞ്ഞ വർഷത്തെ പുരസ്‌കാര സമർപ്പണം ഓൺലൈൻ ആയിട്ടാണ് നടന്നത്.
