എഐഎഫ്എഫിന് പുതിയ പ്രസിഡൻറിനെ കണ്ടെത്തുന്നതിനുള്ള നോമിനേഷൻ നൽകേണ്ടിയിരുന്ന അവസാന തീയതി ആഗസ്ത് 17 ആണ്. അതിന് തൊട്ട് മുൻപാണ് ഫെഡറേഷനെ ഫിഫ വിലക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച സംഭവ വികാസങ്ങളുടെ തുടക്കം ഈ വർഷം മെയിലാണ് നടക്കുന്നത്. പ്രധാന സംഭവങ്ങൾ എന്തെന്ന് അറിയാം:
മെയ് 18, 2022: സുപ്രീം കോടതി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനെ എഐഎഫ്എഫിൻെറ അധികാരം ഏൽപ്പിച്ചു. പ്രഫുൽ പട്ടേലിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
advertisement
മെയ് 29, 2022: സെപ്തംബറോടെ ഫുട്ബോൾ ഫെഡറേഷന് പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന് സിഒഎ അംഗം എസ് വൈ ഖുറൈഷി പറഞ്ഞു.
ജൂൺ 11, 2022: പ്രസിഡൻറ് സ്ഥാനത്തേക്കും കമ്മിറ്റിയിലേക്കും എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടന്നു.
ജൂൺ 21, 2022: ഫിഫ – എഎഫ്സി സംഘത്തിൻെറ സിഒഎയുമായുള്ള ചർച്ച നന്നായി തന്നെ നടന്നു. എഐഎഫ്എഫിൻെറ ദൈനംദിന പ്രവർത്തികൾ വിലയിരുത്താനായി ഉപദേശക സമിതിയെ തീരുമാനിച്ചു.
ജൂലൈ 6 2022: ഭരണഘടനാ നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളെ കണ്ട് അഡ്മിനിസ്ട്രേറ്റീവ് സംഘം ചർച്ച നടത്തി.
ജൂലൈ 18, 2022: ഭരണഘടനാ നിർമ്മാണവുമായി ബന്ധപ്പെട്ട് എഐഎഎഫ്എഫ് സംസ്ഥാന അസോസിയേഷൻ പ്രതിനിധികൾ വിയോജിപ്പ് പ്രകടിപ്പിച്ചു. എങ്കിലും ഫിഫയുടെ (FIFA) വിലക്ക് ഒഴിവാക്കാൻ വേണ്ടത് ചെയ്യണമെന്ന് തീരുമാനിച്ചു.
ജൂലൈ 21, 2022: എഐഎഫ്എഫ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അപ്പീലുകൾ സുപ്രീം കോടതി പരിഗണിച്ചു.
ആഗസ്ത് 3, 2022: ഇന്ത്യയിൽ ഒക്ടോബറിൽ നടക്കാൻ പോകുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് മുന്നോടിയായി എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആഗസ്ത് 28/29 തീയതികൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നും തീരുമാനം.
ആഗസ്ത് 6, 2022: ബാഹ്യ ഇടപെടൽ ഉണ്ടെങ്കിൽ എഐഎഫ്എഫിനെ വിലക്കുമെന്ന് ഫിഫയുടെ മുന്നറിയിപ്പ്.
ആഗസ്ത് 7, 2022: എഐഎഫ്എഫുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുമെന്ന് സിഒഎ ഫിഫയ്ക്ക് ഉറപ്പ് നൽകി.
ആഗസ്ത് 10, 2022: മുൻ പ്രസിഡൻറ് പ്രഫുൽ പട്ടേലിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിഒഎ സുപ്രീം കോടതിയിൽ ഹർജി നൽകി.
ആഗസ്ത് 13, 2022: സുഭദ്ര ദത്ത, ലാർസിങ് മിൻ എന്നിവരുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള അപേക്ഷകൾ പ്രിസൈഡിങ് ഓഫീസർ തള്ളി.
ആഗസ്ത് 15, 2022: ഇലക്ടറൽ കോളേജുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലും എഐഎഫ്എഫിന് ഫിഫയുടെ മുന്നറിയിപ്പ്.
ആഗസ്ത് 16, 2022: ഫിഫ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഔദ്യോഗികമായി വിലക്കി.