TRENDING:

'അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം'; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി പൃഥ്വി ഷാ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്‌കോട്ട്: വെറും പതിനാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയമുള്ള പതിനെട്ടുകാരനെ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയാണ്. എന്നാല്‍ തന്റെ ടീം പ്രവേശനം യഥാര്‍ത്ഥ സമയത്താണെന്ന് തെളിയിക്കുകയാണ് പൃഥ്വി ഷാ. അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡോഡെയാണ് ഷാ രാജ്‌കോട്ടില്‍ വിന്‍ഡീസിനെതിരെ ബാറ്റ് ചെയ്യുന്നത്. 59 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് താരം തകര്‍ത്തത്.
advertisement

അരങ്ങേറ്റ മത്സരങ്ങളിലെ സെഞ്ച്വറി വീരന്‍; ഫസ്റ്റ് ക്ലാസ് അനുഭവ സമ്പത്തില്‍ സച്ചിനു പുറകില്‍: പൃഥ്വി ഷായെന്ന പതിനെട്ടുകാരന്റെ കരിയര്‍ ഇങ്ങിനെ

56 പന്തുകളില്‍ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 88.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് കന്നി അര്‍ദ്ധ സെഞ്ച്വറി താരം തികച്ചത്. 18 വര്‍ഷവും 329 ദിവസം പ്രാമുള്ളപ്പോഴാണ് താരം അരങ്ങേറ്റത്തില്‍ അദ്ധ സെഞ്ച്വറി നേടിയത്. 1959 ല്‍ 20 വര്‍ഷവും 126 ദിവസം പ്രായമുള്ളപ്പോള്‍ അബ്ബാസ് അലി ബൈഗ് നേടിയ റെക്കോര്‍ഡാണ് പഴങ്കഥയായത്. മൂന്നാം സ്ഥാനത്തുള്ള ഗുണ്ടപ്പ വിശ്വനാഥ് 20 വര്‍ഷവും 276 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അരങ്ങേറ്റ മത്സരത്തില്‍ ഫിഫ്റ്റി നേടിയത്.

advertisement

അരങ്ങേറ്റത്തിലെ വേഗതയാര്‍ന്ന ഇന്ത്യക്കാരന്റെ അര്‍ദ്ധ സെഞ്ച്വറിയില്‍ യുവാരാജിനും ഹര്‍ദ്ദിക്കിനും ശിഖര്‍ ധവാനും പുറകില്‍ നാലാമനാകാനും ഷായ്ക്ക് കഴിഞ്ഞു. യുവി 42 പന്തുകളില്‍ നിന്നും ഹര്‍ദ്ദിക് പാണ്ഡ്യ 48 പന്തിലും ശിഖര്‍ ധവാന്‍ 50 പന്തുകളില്‍ നിന്നുമായിരുന്നു ഫിഫ്റ്റി നേടിയത്. ഷായാകട്ടെ 56 പന്തുകളിലും.

ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 293 ാം താരമായാണ് പൃഥ്വി കോഹ്ലിയുടെ കീഴില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിനിറങ്ങുന്ന തനിക്ക് യാതൊരു ടെന്‍ഷനും ഇല്ലെന്ന് കഴിഞ്ഞദിവസം താരം പ്രതികരിച്ചിരുന്നു.

advertisement

'വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ'; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ അര്‍ദ്ധ സെഞ്ചറി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്പത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിന്‍ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും അതില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്.

ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളില്‍ നിന്നും നേടിയത്. 1418 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച പൃഥ്വി ഷാ ടീമിനെ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു.

advertisement

രഞ്ജി ട്രോഫിയിലെയും ദുലിപ് ട്രോഫിയിലെയും അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടി ദേശീയ ശ്രദ്ധയാകര്‍ഷിക്കാനും ഈ പതിനെട്ടുകാരനു കഴിഞ്ഞിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം'; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി പൃഥ്വി ഷാ