TRENDING:

'വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ'; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ അര്‍ദ്ധ സെഞ്ചറി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്‌കോട്ട്: അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി യുവതാരം പൃഥ്വി ഷാ. 56 പന്തുകളില്‍ നിന്നാണ് പതിനെട്ടുകാരന്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചത്. ഏഴ് ഫോറുകളുടെ അകമ്പടിയോടെ 88.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് കന്നി അര്‍ദ്ധ സെഞ്ച്വറി എന്നതും ശ്രദ്ധേയമാണ്. സ്‌കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഷായും പൂജാരയും ചേര്‍ന്ന കരകയറ്റുകയായിരുന്നു.
advertisement

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 90 ന് ഒന്ന് എന്ന നിലയിലാണ്. പൂജാര 38 റണ്‍സാണ് നേടിയിരിക്കുന്നത്.

അരങ്ങേറ്റ മത്സരങ്ങളിലെ സെഞ്ച്വറി വീരന്‍; ഫസ്റ്റ് ക്ലാസ് അനുഭവ സമ്പത്തില്‍ സച്ചിനു പുറകില്‍: പൃഥ്വി ഷായെന്ന പതിനെട്ടുകാരന്റെ കരിയര്‍ ഇങ്ങിനെ

ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 293 ാം താരമായാണ് പൃഥ്വി കോഹ്ലിയുടെ കീഴില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിനിറങ്ങുന്ന തനിക്ക് യാതൊരു ടെന്‍ഷനും ഇല്ലെന്ന് കഴിഞ്ഞദിവസം താരം പ്രതികരിച്ചിരുന്നു.

advertisement

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്പത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിന്‍ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും അതില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്.

ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളില്‍ നിന്നും നേടിയത്. 1418 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച പൃഥ്വി ഷാ ടീമിനെ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ'; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ അര്‍ദ്ധ സെഞ്ചറി