നാളെ ഹൈദരാബാദില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടാനായാല്‍ മറ്റൊരു റെക്കോര്‍ഡാകും ഷായ്ക്ക് സ്വന്തമാവുക. ആദ്യ രണ്ട് ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ ഷായ്ക്ക് കഴിയും. മുന്‍ ഇന്ത്യന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹിത് ശര്‍മ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
1984 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അസ്ഹറുദ്ദീന്‍ ഈ നേട്ടം കൈവരിച്ചത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇംഗ്ലണ്ടിനോട് തന്നെ സൗരവ് ഗാംഗുലിയും ഈ റെക്കോര്‍ഡ് സ്വന്തമാക്കി. പിന്നീട് 2013 ലാണ് ഒരു ഇന്ത്യന്‍ താരം ആദ്യ രണ്ട് ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്നത്. രോഹിത് ശര്‍മയായിരുന്നു ഈ പട്ടികയിലേക്ക് അവസാനം പേരെഴുതി ചേര്‍ത്തത്. വീന്‍ഡീസിനോടായിരുന്നു രോഹിത്തിന്റെ നേട്ടം.
advertisement
കൊല്‍ക്കത്തയിലും മുംബൈയിലുമായിരുന്നു രോഹിത്ത് സെഞ്ച്വറി തികച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കല്‍ ടെസ്റ്റായിരുന്നു മുംബൈയിലേത്. രാജ്‌കോട്ട് ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഷായ്ക്ക് ഹൈദരാബാദില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നേട്ടം ആവര്‍ത്തിക്കാനായാല്‍ രോഹിത്തിനു ശേഷം ഈ പട്ടികയില്‍ പ്രവേശനം ലഭിക്കുന്ന നാലാമത്തെ താരമാകാന്‍ കഴിയും.
