'മുട്ടുമടക്കാതെ കങ്കാരുപ്പട'; ഖവാജയുടെയും പെയിനിന്റെയും പോരാട്ട മികവില്‍ പാകിസ്താനെതിരെ ഓസീസിന് സമനില

Last Updated:
ദുബായ്: ടെസ്റ്റ് പരമ്പര വിജയത്തോടെ തുടങ്ങാനിറങ്ങിയ പാകിസ്താനു മുന്നില്‍ ഓസീസിന്റെ വീരോചിത ചെറുത്ത് നില്‍പ്പ്. ഉസ്മാന്‍ ഖവാജയുടെ സെഞ്ച്വറിയും ടിം പെയ്‌നിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവില്‍ ഓസീസ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. 462 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് എടുത്തു നില്‍ക്കെയാണ് അഞ്ചാം ദിവസത്തെ കളി അവസാനിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ഒസ്മാന്‍ ഖവാജയാണ് കളിയിലെ കേമന്‍. ഖവാജക്കും പെയിനിനുമൊപ്പം അര്‍ദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും മത്സരത്തില്‍ നിര്‍ണ്ണയക പങ്കുവഹിച്ചു. പാക്കിസ്താനായി യാസിര്‍ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും നേടി. ഒന്നാം ഇന്നിങ്ങ്‌സില്‍ ഓസീസിന്റെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫ് രണ്ടാം ഇന്നിംഗ്‌സില്‍ 37 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
advertisement
ട്രാവിസ് ഹെഡുമൊത്ത് സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഖവാജ ഉയര്‍ത്തിയത്. അവസാന ദിവസത്തെ അവസാന സെഷനില്‍ ഖവാജ പുറത്തായതോടെ പാക് താരങ്ങള്‍ വിജയം കൊതിച്ചെങ്കിലും ടിം പെയ്‌നിന്റെ അപരാജിത ചെറുത്ത് നില്‍പ്പാണ് പാക് മോഹങ്ങള്‍ കെടുത്തിയത്. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലിയോണും പെയ്‌നും ചേര്‍ന്ന് 13 ഓവറുകളാണ് ചെറുത്ത് നിന്നത്. 34 പന്തുകള്‍ നേരിട്ട ലിയോണ്‍ അഞ്ച് റണ്‍സാണ് നേടിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മുട്ടുമടക്കാതെ കങ്കാരുപ്പട'; ഖവാജയുടെയും പെയിനിന്റെയും പോരാട്ട മികവില്‍ പാകിസ്താനെതിരെ ഓസീസിന് സമനില
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement