പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുള്ള റിപ്പോര്‍ട്ടുകൾ ഇന്നലെ വൈകുന്നേരം വന്നതോടെ പെഷവാർ സൽമിയും കറാച്ചി കിംഗ്‌സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാൻ പിസിബി നിർദേശിച്ചു.
Also Read- പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം; മൂന്ന് പാക് വിമാനങ്ങൾ വെടിവച്ചിട്ടു
advertisement
സംഘർഷം വർധിക്കുമ്പോഴും പിഎസ്എൽ ഷെഡ്യൂൾ ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാക് പ്രകോപനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നടത്തിയതോടെ സാഹചര്യം അതിവേഗം മാറി.
വിദേശ താരങ്ങളും വലിയ ഭീതിയിലായിരുന്നു. ഇതോടെയാണ് പിഎസ്‍എൽ യുഎഇയിലേക്ക് മാറ്റാൻ പിസിബി തീരുമാനിച്ചത്. അതേസമയം, ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നടക്കുന്ന ഐപിഎല്ലിന്‍റെ കാര്യത്തില്‍ ഇന്ന് ബിസിസിഐ തീരുമാനം എടുക്കും.