ജപ്പാനോട് സ്പെയിൻ പരാജയപ്പെട്ടെങ്കിലും പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ ഇ-യിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ജർമ്മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയെങ്കിലും(4-2) ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. കളി ജയിച്ചെങ്കിലും ഗോൾശരാശരിയാണ് ജർമനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
Also Read-പാലക്കാട് സ്ഥാപിച്ച 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് തകർന്നു വീണു
സ്പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ജപ്പാൻ പ്രീക്വാർട്ടറിലെത്തുന്നത്. ഡിസംബർ അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രെയോഷ്യയാണ് ജപ്പാന്റെ എതിരാളികൾ. റിറ്റ്സു ഡൊവാൻ (48–ാം മിനിറ്റ്), ആവോ ടനാക (52–ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്.
advertisement
അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജർമനി ജയിച്ചത്. കോസ്റ്ററിക്കയ്‌ക്കെതിരെ കെയ് ഹാവർട്സിന്റെ ഇരട്ടഗോളും (73, 85), സെർജിയോ ഗ്‌നാബ്രി (10), നിക്കോള ഫുൽക്രുഗ്(89) എന്നിവരുടെ ഗോളുകളിലാണ് കോസ്റ്ററിക്കയ്ക്കെതിരെ ആധികാരിക ജയം ജർമനിന സ്വന്തമാക്കിയത്.
തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് മുൻപ് നടന്ന 16 ലോകകപ്പുരകളിലും ജർമനി നോക്കൗട്ടിൽ എത്തിയിരുന്നു. ഗ്രൂപ്പ് ഇ-യിൽനിന്ന് കോസ്റ്ററിക്കയും പുറത്തായി.