താരങ്ങൾ തമ്മിൽ സൗഹൃദമില്ലെന്നും എല്ലാവരും ഇപ്പോൾ സഹ പ്രവർത്തകർ മാത്രമാണെന്നും അശ്വിൻ തുറന്നടിച്ചു. പരസ്പരം ചവിട്ടിത്താഴ്ത്തി മുന്നേറാനാണ് പലരുടെയും ശ്രമമെന്നും അശ്വിൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സൗഹൃദം എന്ന വാക്ക് ഇപ്പോൾ ഇന്ത്യൻ ടീമിന്‍റെ ഡ്രസിങ് റൂമിൽ ഇല്ല. ഓരോ സ്ഥാനത്തിനു വേണ്ടിയും കടുത്ത മത്സരമാണ്. ഒരു കാലത്ത് സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ എല്ലാവരും വെറും സഹ പ്രവർത്തകർ മാത്രമാണ്. മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി മുന്നേറാനാണ ഓരോരുത്തരും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആർക്കും സമയമില്ല’.
advertisement
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. അശ്വിനു പകരം കളിപ്പിച്ച ഉമേഷ് യാദവ് മോശം പ്രകടനമാണ് പുറത്തെടുത്തത്. ഉമേഷ് യാദവിനെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാനുള്ള ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ‍് എന്നിവരുടെ തീരുമാനം തെറ്റായിരുന്നുവെന്നും മത്സരഫലം തെളിയിച്ചു.
മറുവശത്ത് ഓസ്ട്രേലിയയ്ക്കുവേണ്ടി കളിച്ച സ്പിന്നർ നഥാൻ ലിയോൺ മികച്ച പ്രകടനം നടത്തി. അശ്വിൻ ഉണ്ടായിരുന്നെങ്കിൽ ഓസീസ് ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കാമായിരുന്നുവെന്നാണ് ക്രിക്കറ്റ് വിദഗ്ദർ വിലയിരുത്തിയത്.