ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഡക്ക്വര്‍ത്തിനെ 6-4, 6-3, 7-5 എന്ന സ്‌കോറിനായിരുന്നു നദാല്‍ പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കണ്ണടച്ചിരിക്കുന്നത് താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുകണ്ട താരം അത് അനുകരിക്കുകയും ചെയ്തു. മറ്റുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും നദാല്‍ സംഭവം കാണിച്ചുകൊടുക്കുകയും ചെയ്തു.
Also Read: പരമ്പര സ്വന്തമാക്കാന്‍ ഓസീസ്, കൈവിടാതിരിക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക മത്സരം നാളെ
എല്ലാവരും ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ താരത്തിന്റെ വക സൂപ്പര്‍ കമന്റും പുറത്തുവന്നു. 'എനിക്കറിയാം, എന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതിന് കണ്ണടച്ച് പിടിച്ചിരിക്കുകയാണ് അയാള്‍' എന്നായിരുന്നു നദാലിന്റെ കമന്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുമുണ്ട്.
advertisement
നദാലിനു പുറമെ റോജര്‍ ഫെഡറര്‍, മാരിന്‍ ചിലിച്ച്, കരോലിന്‍ വോസ്‌നിയാക്കി, ആഞ്ചലിക് കെര്‍ബര്‍, പെട്ര ക്വിറ്റോവ തുടങ്ങിയ പ്രമുഖര്‍ രണ്ടാം റൗണ്ടിലേക്ക് കന്നിട്ടുണ്ട്. എന്നാല്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. 22 ാം സീഡ് സ്‌പെയ്‌ന്റെ ബൗറ്റിസ്റ്റയോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മറെ പരാജയപ്പെട്ടത്.