പരമ്പര സ്വന്തമാക്കാന്‍ ഓസീസ്, കൈവിടാതിരിക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക മത്സരം നാളെ

Last Updated:

ഇന്ത്യന്‍ സമയം രാവിലെ 8.50 മുതല്‍ അഡ്‌ലെയ്ഡിലാണ് മത്സരം.

അഡ്‌ലെയ്ഡ്: ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ആദ്യ മത്സരം ജയിച്ച ഓസ്‌ട്രേലിയക്ക് നാളെയും ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാന്‍ കഴിയും. മറുവശത്ത് കളി ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം രാവിലെ 8.50 മുതല്‍ അഡ്‌ലെയ്ഡിലാണ് മത്സരം. ടെസ്റ്റ് പരമ്പരയില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യ ഡിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
മുന്‍നിരയുടെ തകര്‍ച്ചയായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം മത്സരത്തില്‍ ഇതുപരിഹരിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാകും കോഹ്‌ലിയും സംഘവും ശ്രമിക്കുക. സിഡ്‌നിയില്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും ബാറ്റിങ്ങ് ഓര്‍ഡറില്‍ ധോണിയെ ഏത് പൊസിഷനില്‍ ഖലിപ്പിക്കണം എന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായിരിക്കുകയാണ്.
Also Read: 'സ്റ്റംപ്‌സിനു മുമ്പില്‍ ഷൂസുമായി ഭൂവിയുടെ പരിശീലനം'; വിജയ രഹസ്യം വെളിപ്പെടുത്തി താരം
മുന്‍ നായകന് നാലാം നമ്പറാണ് ധോണിക്ക് അനുയോജ്യമെന്ന് രോഹിത് ശര്‍മ പരസ്യമായി പറയുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ലാതെയാകും നാളെയും ഇന്ത്യ ഇറങ്ങുക. രോഹിതിന്റെ ഫോമും ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. അതേസയമം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന പ്രകടനം പുറത്തെടുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ.
advertisement
Also Read: 'ഓരോ ഗതികേട്'; ഔട്ടായത് ഏഴാം പന്തില്‍; അബദ്ധം മനസിലാകാതെ അമ്പയറും ബാറ്റ്‌സ്മാനും
ആരോണ്‍ ഫിഞ്ച് കൂടി താളം കണ്ടെത്തിയാല്‍ സ്‌കോര്‍ 300 കടത്താനാകുമെന്നാണ് ആതിഥേയരുടെ പ്രതീക്ഷ. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെയാകും ഓസീസും നിലനിര്‍ത്തുക. അഡ്‌ലെയ്ഡില്‍ ഇരുടീമും ഏറ്റുമുട്ടിയ അഞ്ച് ഏകദിനങ്ങളില്‍ നാലിലും ഓസ്‌ട്രേലിയക്കായിരുന്നു ജയം. 2012 ലാണ് ഇരു ടീമുകളും അവസാനം ഇവിടെ മുഖാമുഖം വന്നത് ആ മത്സരത്തില്‍ ഇന്ത്യയാണ് ജയിച്ചിരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
പരമ്പര സ്വന്തമാക്കാന്‍ ഓസീസ്, കൈവിടാതിരിക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക മത്സരം നാളെ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement