ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും വൈകാതെ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ ട്വിറ്ററില്‍ കുറിച്ചു. രോഗമുക്തി നേടിയതിന് ശേഷം ഭാവി ടൂര്‍ണമെന്‍റുകളിലെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തത നൽകാമെന്നും നദാല്‍ വ്യക്തമാക്കി.
കുവൈത്തിലും അബുദാബിയിലുമായി നടന്ന പ്രദര്‍ശന ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നതിനിടെ നടത്തിയ എല്ലാ പിസിആര്‍ പരിശോധനകളിലും നെഗറ്റീവായിരുന്നുവെന്നും അവസാനം വെള്ളിയാഴ്ച നടത്തിയ പരിശോധനയിലും നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചതെന്നും നദാല്‍ പറഞ്ഞു. താനുമായി സമ്പർക്കം പുലർത്തിയവർക്ക് വിവരം നൽകിയിട്ടുണ്ടെന്നും നദാൽ വ്യക്തമാക്കി.
ഓഗസ്റ്റില്‍ വാഷിംഗ്ടണില്‍ നടന്ന സിറ്റി ഓപ്പണ്‍ ടൂര്‍ണമെന്‍റിന് ശേഷം പരിക്കിന്‍റെ പിടിയിലായ നദാല്‍ അബുദാബിയില്‍ നടന്ന പ്രദര്‍ശന ടൂര്‍ണമെന്‍റിലൂടെയാണ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. കാല്‍പ്പാദത്തിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നാല് മാസമാണ് നദാല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നത്. ഫ്രഞ്ച് ഓപ്പണിൽ സെമിയിൽ പുറത്തായതിന് പിന്നാലെ പരിക്ക് പിടികൂടിയതോടെ നദാലിന് വിംബിള്‍ഡണും ടോക്കിയോ ഒളിംപിക്സും യുഎസ് ഓപ്പണും നഷ്ടമായിരുന്നു.
കോവിഡ് ബാധിച്ചതിനാൽ പരിശീലനവും മറ്റ് തയ്യാറെടുപ്പുകളും നടത്താൻ എന്നതിനാൽ അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ താരത്തിന്റെ പങ്കാളിത്തവും ഇതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് നിലവിൽ പറയാനാകില്ലെന്നും നദാൽ പറഞ്ഞു.