TRENDING:

രഞ്ജി ട്രോഫി സെമി: കേരളം നാളെ ചരിത്ര പോരാട്ടത്തിലേക്കിറങ്ങും

Last Updated:

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന വിദര്‍ഭയും ബൗളിങ്ങില്‍ ഏറെ മുന്‍തൂക്കമുള്ള കേരളവും ഒരു പോലെ പ്രതീക്ഷയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൃഷ്ണഗിരി: രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയ കേരളം നാളെ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയെ നേരിടും. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ അഞ്ച് ദിനങ്ങളിലായാണ് മല്‍സരം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന വിദര്‍ഭയും ബൗളിങ്ങില്‍ ഏറെ മുന്‍തൂക്കമുള്ള കേരളവും ഒരു പോലെ പ്രതീക്ഷയിലാണ്. ഡേവ് വാട്‌മോറിന് കീഴില്‍ കേരളം ആദ്യ ഫൈനൽ ലക്ഷ്യമിടുമ്പോള്‍ ചന്ദ്രകാന്ദ് പണ്ഡിറ്റിന് ശിക്ഷണത്തില്‍ കിരീടം നിലനിര്‍ത്താനാണ് വിദര്‍ഭ ഇറങ്ങുക
advertisement

ഗുജറാത്തിനെതിരെ ക്വാര്‍ട്ടറില്‍ നേടിയ ജയം തുടരുമെന്ന ശുഭപ്രതീക്ഷയിലാണ് ഡേവ് വാട്‌മോര്‍. ബൗളിങ്ങിലാണ് ടീമിന്റെ കരുത്തെങ്കിലും വിദര്‍ഭയ്‌ക്കെതിരെ ബാറ്റ്‌സ്മാന്‍മാരും തിളങ്ങുമെന്നാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കേരളത്തിന്റെ ഭാഗ്യ ഗ്രൗണ്ടായ കൃഷ്ണഗിരി ഫൈനലിലേക്കുള്ള വഴി ഒരുക്കുമെന്നും ചരിത്ര സെമി കളിക്കുന്നതിനാല്‍ ടീമംഗങ്ങള്‍ എല്ലാം ആവേശത്തിലാണെന്നും സച്ചിന്‍ ബേബി ന്യൂസ് 18 യോട് പറഞ്ഞു.

Also Read: 'ഈ പേസ് നിര ഏത് ടീമിനെയും തകര്‍ക്കാന്‍ പോന്നത്'; ബൗളര്‍മാരെ പുകഴ്ത്തി കോഹ്‌ലി

advertisement

ഗുജറാത്തിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ആത്മ വിശ്വാസം കൂട്ടിയിട്ടുണ്ടെങ്കിലും വിദര്‍ഭയ്‌ക്കെതിരെ തന്റെതായ ശൈലിയിലാകും പന്തെറിയുകയെന്നാണ് ക്വാര്‍ട്ടറിലെ കേരളത്തിന്റെ ഹീറോ ബേസില്‍ തമ്പി പ്രതികരിച്ചത്. ഗുജറാത്ത് ടീമില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വിദര്‍ഭയുടെ ബാറ്റിങ് നിരയെന്നും ഫൈനല്‍ മാത്രം ലക്ഷ്യമിട്ടാകും കളിക്കുകയെന്നും ബേസില്‍ തമ്പി ന്യൂസ്18 യോട് പറഞ്ഞു.

സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന കേരളത്തെ ഭയമുണ്ടെന്നും ജയത്തിന്റെ ലഹരിയിലുള്ള കേരളത്തിനെതിരെ സമ്മര്‍ദ്ദമുണ്ടെന്നാണ് വിദര്‍ഭ പരിശീലകന്‍ ചന്ദ്രകാന്ദ് പണ്ഡിറ്റും നായകന്‍ ഫായിസ് ഫസലും പറയുന്നത്. വസിം ജാഫര്‍, ഉമേഷ് യാദവ് തുടങ്ങിയ പരിചയ സമ്പത്തില്‍ ആണ് വിദര്‍ഭ കേരളത്തിനെതിരെ ഇറങ്ങുന്നത്.

advertisement

Dont Miss:  വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ഷമി; ബാറ്റ്‌സ്മാന്മാരില്‍ രണ്ടാമനായി ധവാന്‍; ഇന്ന് പിറന്ന റെക്കോര്‍ഡുകള്‍

ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, ജലജ് സക്‌സേന, സച്ചിന്‍ ബേബി തുടങ്ങിയവരില്‍ വിശ്വാസം അര്‍പ്പിക്കുന്ന കേരളം സ്വപ്ന ഫൈനലാണ് ലക്ഷ്യമിടുന്നത്. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരു പോലെ തുണയ്ക്കുന്നതാണ് കൃഷ്ണഗിരിയിലെ പിച്ച്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
രഞ്ജി ട്രോഫി സെമി: കേരളം നാളെ ചരിത്ര പോരാട്ടത്തിലേക്കിറങ്ങും