'ഈ പേസ് നിര ഏത് ടീമിനെയും തകര്‍ക്കാന്‍ പോന്നത്'; ബൗളര്‍മാരെ പുകഴ്ത്തി കോഹ്‌ലി
Last Updated:
ടോസ് നഷ്ടപ്പെട്ടപ്പോള്‍ മുന്നൂറിനടത്തുള്ള സ്‌കോറായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ബൗളര്‍മാര്‍ സമര്‍ത്ഥമായി പന്തെറിഞ്ഞു
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിനു പിന്നാലെ ബൗളര്‍മാരെ പുകഴ്ത്തി നായകന്‍ വിരാട് കോഹ്‌ലി. ടീം ഔള്‍റൗണ്ട് മികവ് പുറത്തെടുത്ത മത്സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു കോഹ്‌ലിയും സംഘവും ആതിഥേയരെ തകര്‍ത്തത്. ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന കിവീസ് സംഘം 38 ഓവറില്‍ 157 റണ്ണിന് ഔള്‍ഔട്ടാവുകയായിരുന്നു.
ടീമിന്റെ മികച്ച പ്രകടനങ്ങളിലൊന്നെന്നായിരുന്നു കോഹ്‌ലി മത്സരശേഷം വിജയത്തെക്കുറിച്ച് പ്രതികരിച്ചത്. ബൗളര്‍മാരോട് ഇതില്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെടാനില്ലെന്നും താരം പറഞ്ഞു. 'ടോസ് നഷ്ടപ്പെട്ടപ്പോള്‍ മുന്നൂറിനടത്തുള്ള സ്‌കോറായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ബൗളര്‍മാര്‍ സമര്‍ത്ഥമായി പന്തെറിഞ്ഞു' കോഹ്‌ലി പറഞ്ഞു.
Also Read: വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ഷമി; ബാറ്റ്‌സ്മാന്മാരില്‍ രണ്ടാമനായി ധവാന്‍; ഇന്ന് പിറന്ന റെക്കോര്‍ഡുകള്‍
ഇത്തരത്തിലൊരു പിച്ചില്‍ എതിരാളികളെ 150 റണ്‍സില്‍ പുറത്താക്കുക എന്നത് വലിയ കാര്യമാണെന്ന് പറഞ്ഞ നായകന്‍ പേസ് നിരയെ അഭിനന്ദിക്കാനും മറന്നില്ല. 'ഷമിയുടെ കഴിവുകളില്‍ വിശ്വസിക്കുക എന്നത് തന്നെയാണ് പ്രധാന കാര്യം. ഏത് ടീമിനെയും തകര്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ള പേസ് നിരയാണിത്.' കോഹ്‌ലി പറഞ്ഞു.
advertisement
നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചാഹലുമായിരുന്നു ന്യൂസിലന്‍ഡ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. ഇന്നത്തെ പ്രകടനത്തിനിടെ ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മുഹമ്മദ് ഷമി സ്വന്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2019 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഈ പേസ് നിര ഏത് ടീമിനെയും തകര്‍ക്കാന്‍ പോന്നത്'; ബൗളര്‍മാരെ പുകഴ്ത്തി കോഹ്‌ലി