ചില കളിക്കാർ ലിസ്റ്റിൽ നിന്നു പുറത്തായെങ്കിലും കുൽദീപ് യാദവ്, യുസ്വെന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ എന്നിവരുടെ കരാർ ഗ്രേഡ് സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ജഡേജയെ ഉയർന്ന ഗ്രേഡിലേക്ക് പരിഗണിക്കാതിരുന്ന ബിസിസിഐ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിക്കറ്റിലെ പല കാര്യങ്ങളിലും തൻ്റെ അഭിപ്രായം വെട്ടി തുറന്ന് പറയുന്ന ഒരാളാണ് വോൺ. ഈ നടപടിയെ അപകീർത്തികരമെന്ന് വിശേഷിപ്പിച്ച വോൺ, വിരാട് കോലിക്ക് ശേഷം ടീമിലെ വലിയ താരമാണ് ജഡേജയെന്നും കൂട്ടിച്ചേർത്തു.
advertisement
മൂന്ന് ഫോർമറ്റുകളിലും ഇന്ത്യൻ നിരയിലെ സജീവ സാന്നിധ്യമാണ് ജഡേജ. ഇന്ത്യൻ ടീമിൽ താരം വഹിക്കുന്ന പങ്ക് വളരെ നിർണായകമാണ്. ടീമിനായി ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇന്ത്യക്കായി പല നിർണായക മത്സരങ്ങൾ താരം ഒറ്റക്ക് നിന്ന് ജയിപ്പിച്ചിട്ടുമുണ്ട്.
അതേസമയം മൈക്കൽ വോണിന് പിന്നാലെ മുൻ ഇന്ത്യൻ സെലക്ടർ എംഎസ്കെ പ്രസാദും ജഡേജയ്ക്ക് ഉയർന്ന ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകാത്തതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എ പ്ലസ് വിഭാഗത്തിലേക്ക് ജഡേജ അർഹനാണെന്ന് പറഞ്ഞ അദ്ദേഹം ആ വിഭാഗത്തിൽ ജഡേജയുടെ പേര് ഉൾപ്പെടുത്താതിരിക്കാൻ കാരണമൊന്നും താൻ കാണുന്നില്ലെന്നും കൂട്ടിച്ചേർത്തു.
ബിസിസിഐ കരാർ:
എ പ്ലസ് ഗ്രേഡ് (ഏഴു കോടി രൂപ വാർഷിക പ്രതിഫലം)
വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ
എ ഗ്രേഡ് (അഞ്ച് കോടി രൂപ)
രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ
ബി ഗ്രേഡ് (മൂന്ന് കോടി രൂപ)
വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഷാർദുൽ ഠാക്കുർ, മായങ്ക് അഗർവാൾ
സി ഗ്രേഡ് ( ഒരു കോടി രൂപ)
കുൽദീപ് യാദവ്, നവ്ദീപ് സെയ്നി, ദീപക് ചഹർ, ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, അക്സർ പട്ടേൽ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, യുസ്വെന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്
Summary: Michael Vaughan unhappy with Ravindra Jadeja's BCCI contract, says that he deserves to. be in the A plus grade of the contract.
